Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക്ഷേത്ര വഴിപാടിന്​...

ക്ഷേത്ര വഴിപാടിന്​ കോടികൾ നൽകാനൊരുങ്ങി ചന്ദ്രശേഖര റാവു

text_fields
bookmark_border
ക്ഷേത്ര വഴിപാടിന്​ കോടികൾ നൽകാനൊരുങ്ങി ചന്ദ്രശേഖര റാവു
cancel

ഹൈദരാബാദ്​: ക്ഷേത്ര വഴിപാടിനായി ഖജനാവിൽ നിന്ന്​ അഞ്ച്​ കോടി രൂപ നൽകാനൊരുങ്ങി തെലങ്കാന സർക്കാർ. മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ബുധനാഴ്​ച അഞ്ച്​ കോടി രൂപ മൂല്യം വരുന്ന സ്വർണം തിരുപ്പതി ക്ഷേത്രത്തിന്​ നൽകും. തെലങ്കാന സംസ്ഥാനം യാഥാർത്ഥ്യമായത്തി​​െൻറ സ​ന്തോഷ സൂചകമായാണ്​ ഇത്രയും സ്വർണം നൽകുന്നത്​. ചന്ദ്രശേഖരറാവുവും അദ്ദേഹത്തി​​െൻറ ബന്ധുക്കളും പ്രത്യേക വിമാനത്തിൽ ഇതിനായി തിരുമലയിലെത്തും

14.20 കിലോഗ്രാം ഭാരം വരുന്ന സാലിഗ്രാം ഹാരം  നെക്​ളസും 4.65 കിലോ ഗ്രാം വരുന്ന കന്ത ആഭരണവുമാണ്​ നൽകുക. നെക്​ലസിന്​ 3.70 കോടി രൂപയും കന്ത ആഭരണത്തിന്​ 1.20 കോടി രൂപയും വില വരും. ഇതിനൊടപ്പം തന്നെ 59 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മറ്റ്​ ക്ഷേത്രങ്ങളിലും ചന്ദ്രശേഖർ റാവു സമർപ്പിക്കും. 

കുറച്ച്​ മാസങ്ങൾക്ക്​ മുമ്പ്​ 3.17 കോടി രൂപയുടെ മൂല്യം വരുന്ന സ്വർണ  കിരീടം  വാറങ്കലിലെ ക്ഷേത്രത്തിൽ ചന്ദ്രശേഖർ റാവു സമർപ്പിച്ചിരുന്നു. എന്നാൽ ഖജാനാവിലെ പണം ഉപയോഗിച്ച്​ ഇത്തരത്തിൽ ക്ഷേത്രങ്ങളിൽ വഴിപാട്​ നടത്തുന്നതിനെതിരെ പ്രതിപക്ഷ കക്ഷികൾ വിമർശനങ്ങൾ ഉയർത്തി കഴിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:k chandrasekhar rao
News Summary - To Fulfil Vow, CM KCR to Donate Gold Worth Rs 5 Cr at Tirumala
Next Story