Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
സ്​ക്രീനിങ്​ പരീക്ഷയിൽ മനഃപൂർവം​ തോൽപ്പിക്കുന്നതായി വിദേശ ബിരുദ ഡോക്ടര്‍മാര്‍
cancel
Homechevron_rightNewschevron_rightIndiachevron_rightസ്​ക്രീനിങ്​ പരീക്ഷയിൽ...

സ്​ക്രീനിങ്​ പരീക്ഷയിൽ മനഃപൂർവം​ തോൽപ്പിക്കുന്നതായി വിദേശ ബിരുദ ഡോക്ടര്‍മാര്‍

text_fields
bookmark_border

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​യി​ല്‍ പ്രാ​ക്ടീ​സ് ചെ​യ്യാ​നു​ള്ള സ്‌​ക്രീ​നി​ങ് പ​രീ​ക്ഷ​യി​ല്‍ പ്ര​യാ​സ​ക​ര​മാ​യ ചോ​ദ്യ​ങ്ങ​ളി​ട്ട് മെ​ഡി​ക്ക​ൽ കൗ​ൺ​സി​ൽ ഓ​ഫ്​ ഇ​ന്ത്യ (എം.​സി.​ഐ) തോ​ല്‍പ്പി​ക്കു​െ​ന്ന​ന്ന്​ വി​ദേ​ശ​ത്തു​നി​ന്ന് ബി​രു​ദ​മെ​ടു​ത്ത ഡോ​ക്ട​ര്‍മാ​ര്‍. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി​യി​ലെ എം.​സി.​ഐ ആ​സ്ഥാ​ന​ത്ത്​ വി​ദേ​ശ​ത്തു​നി​ന്ന് ബി​രു​ദ​മെ​ടു​ത്ത ഡോ​ക്ട​മാ​ര്‍ പ്ര​തി​ഷേ​ധി​ച്ചു.

പ​രീ​ക്ഷ​യി​ലെ ചോ​ദ്യ​ങ്ങ​ള്‍ ല​ളി​ത​മാ​യി​രി​ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ല്‍ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന​കാ​ര്യ​ങ്ങ​ളി​ലു​ള്ള പ​രി​ജ്ഞാ​നം മാ​ത്ര​മേ പ​രി​ശോ​ധി​ക്കാ​വൂ എ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ത്യ​യി​ലെ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി വി​ദേ​ശ ബി​രു​ദ​മെ​ടു​ത്ത​വ​രെ എം.​സി.​ഐ പ്ര​യാ​സ​െ​പ്പ​ടു​ത്തു​ക​യാ​ണെ​ന്ന്​ പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു.

സ്‌​ക്രീ​നി​ങ് ടെ​സ്​​റ്റി​ൽ 50 ശ​ത​മാ​നം മാ​ര്‍ക്ക് വാ​ങ്ങു​ന്ന​വ​രെ മാ​ത്ര​മേ വി​ജ​യി​പ്പി​ക്കൂ എ​ന്ന​താ​ണ് എം.​സി.​െ​എ നി​ല​പാ​ട്. എ​ന്നാ​ല്‍, നീ​റ്റ് പി.​ജി​ക്ക് എ​സ്.​എ​സ്.​ടി, ഒ.​ബി.​സി വി​ഭാ​ഗ​ത്തി​ന് 20 ശ​ത​മാ​ന​വും ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ 30 ശ​ത​മാ​ന​വു​മാ​ണ് പാ​സ്​ മാ​ര്‍ക്കാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ത​ങ്ങ​ള്‍ക്കും 30 ശ​ത​മാ​ന​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ന്നും ഡോ​ക്ട​ര്‍മാ​ര്‍ പ​റ​യു​ന്നു. യോ​ഗ്യ​ത പ​രീ​ക്ഷ​യി​ല്‍ 2005 സെ​പ്​​റ്റം​ബ​ര്‍ വ​രെ 76.8 ആ​യി​രു​ന്നു വി​ജ​യ ശ​ത​മാ​നം. ക​ഴി​ഞ്ഞ വ​ര്‍ഷ​ങ്ങ​ളി​ല്‍ ഇ​ത്​ 14 ശ​ത​മാ​ന​ത്തി​നു താ​​ഴെ​യാ​ണു​ള്ള​ത്.

ഇ​ന്ത്യ​യി​ല്‍ സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് എം.​സി.​ഐ ഇ​ത്ത​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും സ​മ​ര​ക്കാ​ർ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MCIforeign MBBS
Next Story