Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎട്ടു ലക്ഷത്തിന്റെ...

എട്ടു ലക്ഷത്തിന്റെ മയക്കുമരുന്നുമായി മുംബൈയിൽ അഞ്ച് മലയാളികൾ പിടിയിൽ

text_fields
bookmark_border
drugs carrier
cancel

മുംബൈ: എട്ടു ലക്ഷം രൂപയുടെ ഹെറോയിനുമായി അഞ്ച് മലയാളികൾ നവിമുംബൈയിൽ പിടിയിൽ. കാസർകോട് സ്വദേശി അബൂബക്കർ സിദ്ദീഖി, കണ്ണൂർ സ്വദേശികളായ നസീർ മൂസ, മുഹമ്മദ് അക്രം, അമൻ മഹ്മൂദ്, കോഴിക്കോട് സ്വദേശി നന്ദു സുബ്രഹ്മണ്യം എന്നിവരാണ് അറസ്റ്റിലായത്.

രഹസ്യ വിവരത്തെ തുടർന്ന് നവിമുംബൈ എ.പി.എം.സി പൊലീസ് ഇവർക്കായി വലവിരിക്കുകയായിരുന്നു. 8.27 ലക്ഷം രൂപ വിലവരുന്ന 84 ഗ്രാം ഹെറോയിനാണ് ഇവരിൽനിന്നും പിടികൂടിയത്. അഞ്ചുപേരെയും കോടതി പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug case
News Summary - Five Malayalees arrested with drugs in Mumbai
Next Story