Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസേനക്ക്​ ആറ്​ അപാചെ...

സേനക്ക്​ ആറ്​ അപാചെ ഹെലികോപ്ടറുകൾ കൂടി

text_fields
bookmark_border
apache-helicopter-boeing
cancel

ന്യൂഡൽഹി: 4,168 കോടി രൂപ ചെലവിൽ ആറ്​ അപാചെ ഹെലികോപ്​ടറുകൾ കൂടി വാങ്ങാൻ സൈന്യത്തിന്​ പ്രതിരോധവകുപ്പ്​ അനുമതി നൽകി. വ്യാഴാഴ്​ച പ്രതിരോധ മന്ത്രി അരുൺ ജെയ്​റ്റ്​ലി അധ്യക്ഷത വഹിച്ച ഡിഫൻസ്​ അക്യുസിഷൻ കൗൺസിൽ യോഗത്തിലാണ്​ തീരുമാനം. ഇതാദ്യമായാണ്​ ആക്രമണത്തിന്​ ഉപയോഗിക്കാവുന്ന കോപ്​ടറുകൾ സേന വാങ്ങുന്നത്​. 490 കോടി രൂപ ചെലവിൽ നാവികസേന കപ്പലുകൾക്ക്​ രണ്ട്​ എൻജിനുകൾ വാങ്ങാനും യോഗത്തിൽ അനുമതിയായി.

നേരത്തെ 22 ആക്രമണ ഹെലികോപ്ടറുകൾ തങ്ങൾക്ക്​ നൽകണമെന്ന സേനയുടെ അപേക്ഷ ​വ്യോമസേനയുടെ എതിർപ്പിനെ തുടർന്ന്​ തള്ളിയിരുന്നു. വ്യോമസേനയും സൈന്യവും തമ്മിൽ ദീർഘനാൾ നടന്ന ചർച്ചകൾക്കൊടുവിൽ 11 കോപ്​ടറുകൾ വാങ്ങാമെന്ന തീർപ്പിലെത്തി. എന്നാൽ, ആറെണ്ണം വാങ്ങുന്നതിനുള്ള അനുമതിയാണ്​ പ്രതിരോധവകുപ്പ്​ നൽകിയത്​.

സേനക്ക്​ സ്വതന്ത്രമായി വ്യോമാക്രമണ സംവിധാനം വേണമെന്നത്​ ദീർഘകാല ആവശ്യമാണ്​. പാകിസ്​താനോട്​ ചേർന്ന്​ നിൽക്കുന്ന നിയന്ത്രണരേഖയിൽ വിന്യസിക്കാൻ 39 കോപ്​റ്ററെങ്കിലും വേണമെന്നും സേന ആവശ്യപ്പെട്ടിരുന്നു. തദ്ദേശീയമായി വികസിപ്പിച്ച 114 എൽ.സി.എച്ച്​, രുദ്ര ഹെലികോപ്​ടറുകൾക്ക്​ സൈന്യം ഒാർഡർ നൽകിയിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armymalayalam newsBoeingHelicoptersApaches
News Summary - For First Time, Army To Get Its Own Attack Helicopters, Boeing Apaches-India news
Next Story