Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മഹാരാജാവിനെ പോലെ...

'മഹാരാജാവിനെ പോലെ തോന്നി'; അമൃത്​സർ മുതൽ ദുബൈ വരെ എയർ ഇന്ത്യ വിമാനത്തിൽ ഒറ്റക്ക്​ യാത്ര ചെയ്​തയാൾ പറയുന്നു

text_fields
bookmark_border
oberoi solo passenger
cancel

അമൃത്​സർ: ഒരു വിമാനം തനിക്ക്​ മാത്രമായി ഒരിടത്ത്​ നിന്ന്​ മറ്റൊരിടത്തേക്ക്​ പറന്നാൽ എന്ത്​ തോന്നും?. തനിക്ക്​ ഒരു മഹാരാജാവിനെ പോലെ തോന്നിയെന്നാണ്​ ​യു.എ.ഇ കേന്ദ്രീകരിച്ച്​ പ്രവർത്തിക്കുന്ന വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായ എസ്​.പി സിങ്​ ഒബ്​റോയ്​ പറയുന്നത്​.

അമൃത്​സർ മുതൽ ദുബൈ വരേയാണ്​ എയർ ഇന്ത്യയു​ടെ യാത്രാ വിമാനത്തിൽ സിങ്​ ഒറ്റക്ക്​ പറന്നത്​. വിമാനത്തിൽ കയറിയപ്പോൾ വിമാനത്തിലെ ഏക യാത്രക്കാരൻ താനാണെന്ന് അറിഞ്ഞതിനെത്തുടർന്ന് ഞെട്ടിയെന്നാണ്​ അദ്ദേഹം പറയുന്നത്​.

'ജൂൺ 23ന്​ പുലർച്ചെ നാലിനാണ്​ ഞാൻ അമൃത്​സറിൽ നിന്ന്​ ദുബൈയിലേക്കുള്ള എയർ ഇന്ത്യ (AI-929)വിമാനത്തിൽ പുറപ്പെട്ടത്​. ഭാഗ്യം കൊണ്ട്​ വിമാനത്തിലെ ഏക യാത്രികൻ ഞാനായിരുന്നു. യാത്രയിൽ എനിക്ക്​ ഒരു മഹാരാജാവിനെ പോലെ തോന്നി'-ഒബ്​റോയ്​ വാർത്താ ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു.

10 വർഷത്തെ ഗോൾഡൻ വിസയുള്ള ഒബ്​റോയ്​ ദുബൈ കേന്ദ്രീകരിച്ചാണ്​ ബിസിനസ്​ ചെയ്യുന്നത്​. വിമാനത്തിനുള്ളിൽ വെച്ച്​ ജീവനക്കാർ നല്ല രീതിയിൽ സഹകരിച്ചെന്നും പൈലറ്റും ക്രൂവുമടക്കം ഫോ​ട്ടോ എടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

ഇങ്ങനെയൊക്കെയാണെങ്കിലും സഹയാത്രക്കാരില്ലാത്ത യാത്ര വിരസമായിരുന്നുവെന്ന്​ അദ്ദേഹം അഭിപ്രായപ്പെട്ടു. സമയം കളയാനായി എയർബസ്​ 320 വിമാനത്തിലെ സീറ്റുകളുടെയും വിൻഡോകളും എണ്ണുന്ന പണിയായിരുന്നു തനിക്കെന്ന്​ അദ്ദേഹം പറഞ്ഞു. ഇത്​ ജീവിതത്തിൽ ഒരിക്കൽ മാത്രം അനുഭവിക്കേണ്ടതാണെന്നും ഇനിയൊരു അവസരം ലഭിച്ചാൽ സമ്മതിക്കില്ലെന്നും ഒബ്​റോയ്​ കൂട്ടിച്ചേർത്തു.

ഒബ്​റോയ്​യുടെ യാത്രക്ക്​ എയർ ഇന്ത്യ ആദ്യം അനുവാദം നൽകിയിരുന്നില്ല. എന്നാൽ വ്യോമായന മന്ത്രാലയത്തിൽ നിന്നുള്ള ഇടപെടലി​െൻറ ഫലമായാണ്​ അവിസ്​മരണീയ യാത്ര സാധ്യമായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india flightAmritsarsolo passenger
News Summary - 'Felt like a Maharaja' says Man travels from Amritsar to Dubai as solo passenger on Air-India flight
Next Story