Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.കെ. ആന്‍റണി അടക്കം...

എ.കെ. ആന്‍റണി അടക്കം 72 എം.പിമാർക്ക്​ രാജ്യസഭയുടെ യാത്രയയപ്പ്

text_fields
bookmark_border
rajyasabha 31322
cancel
camera_alt

വിരമിക്കുന്ന രാ​ജ്യ​സ​ഭ എം.പിമാരുടെ യാത്രയയപ്പിൽ പ​ങ്കെടുക്കാനെത്തിയ സഭ അധ്യക്ഷൻ ​വെ​ങ്ക​യ്യ നാ​യി​ഡുവിനെ വണങ്ങുന്ന എൻ.സി.പി നേതാവ് ശരദ് പവാർ

Listen to this Article

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ എ.​കെ. ആ​ന്‍റ​ണി ഉ​ൾ​പ്പെ​ടെ കാ​ലാ​വ​ധി ക​ഴി​യു​ന്ന അ​ഞ്ച്​ മ​ല​യാ​ളി എം.​പി​മാ​ർ അ​ട​ക്കം 72 എം.​പി​മാ​ർ​ക്ക്​ രാ​ജ്യ​സ​ഭ കൂ​ട്ട​ത്തോ​ടെ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ആ​ന്‍റ​ണി​ക്ക്​ പി​റ​കെ കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള എം.​പി​മാ​രാ​യ സോ​മ പ്ര​സാ​ദ്​ (സി.​പി.​എം), എം.​വി. ശ്രേ​യാം​സ് കു​മാ​ർ (ലോ​ക്​​താ​ന്ത്രി​ക്​ ജ​ന​താ​ദ​ൾ) എ​ന്നി​വ​രും രാ​ജ​സ്ഥാ​നി​ൽ​നി​ന്നും ബി.​ജെ.​പി രാ​ജ്യ​സ​ഭ​യി​ലെ​ത്തി​ച്ച അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​നം, നാ​മ​നി​ർ​ദേ​ശം ചെ​യ്ത്​ വ​ന്ന് പി​ന്നീ​ട്​ ബി.​​ജെ.​പി എം.​പി​യാ​യി മാ​റി​യ സു​രേ​ഷ്​ ഗോ​പി എ​ന്നി​വ​രാ​ണ്​ അ​ടു​ത്ത മൂ​ന്നു​ മാ​സ​ത്തി​ന​കം വി​ര​മി​ക്കു​ന്ന അ​ഞ്ചു​ മ​ല​യാ​ളി​ക​ൾ. രാ​ജ്യ​സ​ഭ​യ​ു​ടെ ച​രി​ത്ര​ത്തി​ൽ അ​പൂ​ർ​വ​മാ​യ വ​ൻ യാ​ത്ര​യ​യ​പ്പി​നു​ ശേ​ഷം ചെ​യ​ർ​മാ​ൻ വെ​ങ്ക​യ്യ നാ​യി​ഡു ത​ന്‍റെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ എം.​പി​മാ​ർ​ക്ക്​ അ​ത്താ​ഴ വി​രു​ന്നും ക​ലാ വി​രു​ന്നു​മൊ​രു​ക്കി.

കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ നി​ർ​മ​ല സീ​താ​രാ​മ​ൻ, പി​യൂ​ഷ്​ ഗോ​യ​ൽ, മു​ഖ്താ​ർ അ​ബ്ബാ​സ്​ ന​ഖ്​​വി, ബി.​ജെ.​പി​യി​ൽ വി​മ​ത സ്വ​രം ഉ​യ​ർ​ത്തു​ന്ന സു​ബ്ര​ഹ്മ​ണ്യം സ്വാ​മി, കോ​ൺ​ഗ്ര​സി​ന്‍റെ രാ​ജ്യ​സ​ഭ ഉ​പ​ നേ​താ​വ്​ ആ​ന​ന്ദ്​ ശ​ർ​മ, ചീ​ഫ്​ വി​പ്പ്​ ജ​യ​റാം ര​മേ​ശ്, മു​ൻ കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ പി. ​ചി​ദം​ബ​രം, ക​പി​ൽ സി​ബ​ൽ, നോ​മി​നേ​റ്റ​ഡ്​ അം​ഗ​ങ്ങ​ളാ​യ മേ​രി കോം, ​ന​രേ​ന്ദ്ര ജാ​ദ​വ്, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ ഡെ​റി​ക്​ ഒ​ബ്​​റേ​ൻ എ​ന്നി​വ​ർ വി​ര​മി​ക്കു​ന്ന എം.​​പി​മാ​രി​ൽ​പ്പെ​ടും.

വ്യാ​ഴാ​ഴ്ച സ​ഭാ​രേ​ഖ​ക​ൾ മേ​ശ​പ്പു​റ​ത്ത്​ വെ​ച്ച ശേ​ഷം മ​റ്റ് അ​ജ​ണ്ട​​ക​​ളൊ​ന്നു​മി​ല്ലാ​തെ രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​ൻ ​വെ​ങ്ക​യ്യ നാ​യി​ഡു നേ​രെ യാ​ത്ര​യ​യ​പ്പ്​ ച​ട​ങ്ങി​ലേ​ക്ക്​ ക​ട​ന്നു. ചെ​യ​ർ​മാ​ൻ വെ​ങ്ക​യ്യ നാ​യി​ഡു, പ്ര​തി​പ​ക്ഷ നേ​താ​വ്​ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, ഉ​പാ​ധ്യ​ക്ഷ​ൻ ഹ​രി​വ​ൻ​ഷ്​ നാ​രാ​യ​ൺ തു​ട​ങ്ങി​യ​വ​രെ​ല്ലാം ആ​ന്‍റ​ണി​യു​ടെ സേ​വ​ന​ങ്ങ​ളെ പ്ര​ശം​സി​ച്ചു. ബി.​ജെ.​പി -30, കോ​ൺ​ഗ്ര​സ്​ -13, ബി​ജു ജ​ന​താ​ദ​ൾ, ഡി.​എം.​കെ, എ.​ഐ.​ഡി.​എം.​കെ, അ​കാ​ലി​ദ​ൾ എ​ന്നി​വ​യി​ൽ​നി​ന്ന്​ മൂ​ന്നു​ വീ​തം, സി.​പി.​എം, ടി.​ആ​ർ.​എ​സ്, ബി.​എ​സ്.​പി, എ​സ്.​പി എ​ന്നി​വ​യി​ൽ​നി​ന്ന്​ ര​ണ്ടു വീ​തം, എ​ൽ.​ജെ.​ഡി, വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്, എ​ൻ.​സി.​പി, ശി​വ​സേ​ന എ​ന്നി​വ​യി​ൽ​നി​ന്ന്​ ഒ​ന്നു​ വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ്​ അ​ടു​ത്ത പാ​ർ​ല​മെ​ന്‍റ്​ സ​മ്മേ​ള​ന​ത്തി​ന്​ മു​മ്പെ രാ​ജ്യ​സ​ഭ​യി​ൽ​നി​ന്ന്​ വി​ര​മി​ക്കു​ന്ന​ത്. ഇ​വ​രി​ൽ ചി​ല​രെ​ങ്കി​ലും തി​രി​ച്ചു​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AK Antonyrajyasabha
News Summary - farewell to rajya sabha members
Next Story