Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുടുംബാംഗങ്ങളുടെ...

കുടുംബാംഗങ്ങളുടെ തീവ്രവാദ ബന്ധം പാസ്​പോർട്ടിന്​ തടസമാകരുത്

text_fields
bookmark_border
passport
cancel

കശ്മീർ: കുടുംബത്തിൽ ചിലർക്ക്​​ മുമ്പ്​ തീവ്രവാദ ബന്ധമുണ്ടായിരുന്നു എന്നത്​ പാസ്​​പോർട്ട്​ ലഭ്യമാകുന്നതിന്​ തടസമാകരുതെന്ന്​ കേന്ദ്രം. സത്യസന്ധമായ അപേക്ഷകളിൽ ബന്ധുക്കൾക്ക്​ തീവ്രവാദ ബന്ധമുണ്ടായിരുന്നുവെന്ന്​ കാണിച്ച്​ തടസപ്പെടുത്തരുതെന്നാണ്​ കേന്ദ്രം ജമ്മു കശ്​മീർ സർ​ക്കാറിനോട്​ ആവശ്യപ്പെട്ടിരിക്കുന്നത്​. 

കശ്​മീരിൽ സമാധാനം സ്​ഥാപിക്കുന്നതിനായി കേന്ദ്രത്തി​​​​​​െൻറ പ്രത്യേക പ്രതിനിധിയായെത്തിയ ദിനേശ്വർ ശർമക്ക്​ മുമ്പാകെ താഴ്​വരയിലെ യുവാക്കൾ നൽകിയ പരാതിയെ തുടർന്നാണ്​ നടപടി. പാസ്​പോർട്ടിന്​ അപേക്ഷിച്ചാൽ സംസ്​ഥാനത്തെ കുറ്റാന്വേഷണ വിഭാഗം പൊലീസ്​ ക്ലിയറൻസ്​ നൽകുന്നില്ലെന്നായിരുന്നു യുവാക്കളുടെ പരാതി. കുടുംബത്തിലെ ചിലർക്ക്​ തീവ്രവാദ ബന്ധമുണ്ടെന്നുള്ള ആരോപണമാണ്​ പൊലീസ്​ ക്ലിയറൻസ്​ ലഭ്യമാകാത്തതിനിടയാക്കുന്നതെന്ന്​ കരുതുന്നതെന്നും യുവാക്കൾ പരാതിപ്പെട്ടിരുന്നു. 

എന്നാൽ വിഷയത്തിൽ വാക്കാലുള്ള നിർദേശം മാത്രമാണ്​ ലഭ്യമായിട്ടുള്ളതെന്ന്​ അധികൃതർ പറഞ്ഞു. മുൻ പ്രവർത്തികളെ അടിസ്​ഥാനമാക്കി യുവാക്കൾക്കെതിരെ നടപടി സ്വകീരിക്കില്ലെന്ന്​ കശ്​മീർ പൊലീസ്​ ക്രിമിനൽ വിഭാഗം മുതിർന്ന ഉദ്യോഗസ്​ഥർ അറിയിച്ചതായി ഹിന്ദുസ്​ഥാൻ ​ൈടംസ്​ റിപ്പോർട്ട്​ ചെയ്യുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:passportkashmiremalayalam newsDineswar SharmaMillitant
News Summary - Family’s militant past won’t affect Kashmir youth seeking passport- India News
Next Story