Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅറസ്റ്റ് ശരിവെച്ച...

അറസ്റ്റ് ശരിവെച്ച ഹൈകോടതി വിധിക്കെതിരെ കെജ്‌രിവാൾ സുപ്രീംകോടതിയിലേക്ക്

text_fields
bookmark_border
Kejriwal
cancel

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തതിനെതിരെ സമർപ്പിച്ച ഹരജി തള്ളിയ ഹൈകോടതിയുടെ വിധിക്കെതിരെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിക്കും. ഡൽഹി ഹൈകോടതിയുടെ തീരുമാനത്തോട് പാർട്ടി വിയോജിക്കുന്നതായി എ.എ.പി വൃത്തങ്ങൾ വ്യക്തമാക്കി.

കെജ്‌രിവാളിന്റെ അറസ്റ്റും റിമാൻഡും നിയമപരമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡൽഹി ഹൈകോടതി ഹരജി തള്ളിയത്. കെജ്‌രിവാൾ ഗൂഢാലോചന നടത്തിയെന്നതിനുള്ള തെളിവുകൾ ഇ.ഡി ശേഖരിച്ചിട്ടുണ്ടെന്നും വിചാരണ കോടതിയുടെ അധികാരങ്ങളിൽ ഇടപെടുന്നില്ലെന്നും ഹൈകോടതി വ്യക്തമാക്കി.

അറസ്റ്റ് നിയവിരുദ്ധമാണോ എന്ന് പരിശോധിക്കാനായിരുന്നു ഹരജിയെന്നും ജാമ്യം അനുവദിക്കാനുള്ളതല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയാണ് കെജ്‌രിവാളിന്‍റെ ഹരജിയില്‍ വിധിപറഞ്ഞത്.

മാർച്ച് 21മാണ് കെജ്‌രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. വിചാരണ കോടതി അദ്ദേഹത്തെ ഏപ്രിൽ 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നിലവിൽ തിഹാർ ജയിലിലാണ് കെജ്‌രിവാൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalDelhi HCSupreme CourtDelhi Excise Policy Case
News Summary - Excise policy case: Arvind Kejriwal to move Supreme Court against Delhi HC order
Next Story