Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരുക്കങ്ങൾ...

ഒരുക്കങ്ങൾ പൂർത്തിയായി; ശസ്​ത്രക്രിയക്കായി ഇമാൻ നാളെയെത്തും

text_fields
bookmark_border
ഒരുക്കങ്ങൾ പൂർത്തിയായി; ശസ്​ത്രക്രിയക്കായി ഇമാൻ നാളെയെത്തും
cancel

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാൻ അഹമദ്​ ഭാരം കുറക്കാനുള്ള ശസ്​ത്രക്രിയക്കായി നാളെ മുംബൈയി​ലെത്തും. മുംബൈയിലെ സൈഫി ആശു​പത്രിയിലാണ്​ ഇമാ​​െൻറ ശസ്​​ത്രക്രിയ നടത്തുക. എകദേശം 500 കിലോയാണ്​ ഇമാ​​െൻറ ഇപ്പോഴത്തെ ഭാരം. 

ഇമാന്​ യാത്ര​ ചെയ്യുന്നതിനായി മോഡിഫിക്കേഷൻ വരുത്തിയ ഇൗജിപ്​ത്​ എയറി​​െൻറ ​ വിമാനത്തിലാണ്​ നാളെ അവർ മുംബൈയിലെത്തുക. അല്​കസാൻഡ്രിയയിൽ നിന്ന്​ ​ശനിയാഴ്​ച രാവിലെ പുറപ്പെടുന്ന വിമാനം പുലർച്ചെ 4.10ത്തോട്​ കൂടി മുംബൈ വിമാനത്താവളത്തിൽ ലാൻഡ്​ ചെയ്യും.

ഇമാ​​െൻറ യാത്ര മറ്റ്​ യാത്രികർക്ക്​ ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ വേണ്ടി കൂടതൽ ഭാരം കയറ്റാവുന്ന വലിയ കാർഗോ ഡോറുകളുള്ള പ്രത്യേക വിമാനമാണ്​ ഇൗജിപ്​ത്​ എയർ ഒരുക്കിയിരിക്കുന്നത്​.  യാത്രക്കുള്ളഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഇൗജിപ്​ത്​ എയർ പ്രതിനിധികൾ അറിയിച്ചു. നേരത്തെ ഇമാൻ അഹമദി​​െൻറ അവസ്​ഥ അവരുടെ ഡോക്​ടർ വിദേശകാര്യ മന്ത്രി സുഷമ സ്വരാജി​​െൻറ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു. സുഷമ സ്വരാജി​​െൻറ ഇടപെടൽ മൂലമാണ്​  ​ ഇന്ത്യയി​ൽ ഇമാ​​െൻറ ചികിൽസക്കുള്ള വഴിയൊരുക്കിയത്​. കഴിഞ്ഞ 25 വർഷമായി അമിതഭാരം മൂലം ഇമാൻ  വീട്ടിൽ നിന്ന്​ ഇറങ്ങാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eman Ahmed
News Summary - Eman Ahmed coming to mumbai on tommarow
Next Story