Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Train Engine Inside
cancel
Homechevron_rightNewschevron_rightIndiachevron_rightലോകോ പൈലറ്റ്​ ചമഞ്ഞ്​...

ലോകോ പൈലറ്റ്​ ചമഞ്ഞ്​ മൂന്നുവർഷമായി ട്രെയിനോടിച്ച്​ 17കാരനും സഹായിയും; ഒടുവിൽ പിടിയിൽ

text_fields
bookmark_border

ചെന്നൈ: ലോകോ പൈലറ്റിന്‍റെ വേഷം ധരിച്ച് വർഷ​ങ്ങളോളം​ ട്രെയിൻ ഓടിച്ച യുവാക്കൾ റെയിൽവേ പൊലീസിന്‍റെ പിടിയിൽ. ബംഗാളിലെ മൂർഷിദാബാദ്​ സ്വദേശികളാണ്​ ഇരുവരും.

ബംഗാളിൽനിന്ന് ജോലി തേടി തിരുവനന്തപുരത്തേക്ക്​ പോകവേ​ ശനിയാഴ്ച തമിഴ്​നാട്ടിലെ ഈറോഡിൽവെച്ച്​ പിടിയിലാകുകയായിരുന്നു. സംശയം തോന്നിയ ഇവരെ റെയിൽവേ പൊലീസ്​ ​േഫാഴ്​സ്​ അറസ്റ്റ്​ ചെയ്​തു. ലോകോ പൈലറ്റ്​ യൂണിഫോമിലായിരുന്നു ഇവർ.

17കാരനും 22കാരനായ ഇസ്രാഫിലുമാണ്​ അറസ്റ്റിലായത്​. കഴിഞ്ഞ മൂന്നുവർഷമായി 17കാരൻ ട്രെയിൻ എൻജിൻ ഓടിച്ചിരുന്നതായി പൊലീസ്​ പറഞ്ഞു. മൂന്നുമാസമായി ഇസ്രാഫിലും ട്രെയിൻ എൻജിൻ പ്രവർത്തിപ്പിക്കുന്നുണ്ടായിരുന്നു. ലോക്കോ ​ൈപലറ്റുമാരല്ലാത്ത ഇവർ, ട്രെയിൻ നിയന്ത്രിച്ചിരുന്നുവെന്ന്​ തിരിച്ചറിഞ്ഞതോടെ പൊലീസ്​ സേനയും ഞെട്ടി.

പതാകയും നെയിംബാഡ്​ജുമുള്ള ലോകോ പൈലറ്റ്​ യൂനിഫോമും ​ടോർച്ച്​ ലൈറ്റും കണ്ടതോടെ സംശയം തോന്നിയ ആർ.പി.എഫ്​ ഇരുവരെയും പിടികൂടുകയായിരുന്നു. തുടർന്ന്​ നടത്തിയ ചോദ്യംചെയ്യലിൽ, ബംഗാളിലെ ഒരു ലോക്കോപൈലറ്റ്​ ട്രെയിൻ ഓടിക്കാനായി ഇരുവർക്കും പരിശീലനം നൽകിയതായി തെളിഞ്ഞു. താൻ മൂന്നുവർഷമായി ട്രെയിൻ ഓടിക്കാറുണ്ടെന്ന്​ 17കാരൻ മൊഴി നൽകുകയും ചെയ്​തു.

'ബംഗാളിൽനിന്നുള്ള ഒരു ലോകോ പൈലറ്റ്​ അസിസ്റ്റന്‍റ്​ ലോകോ ​ൈപലറ്റായി ഇരുവരെയും പരിശീലിപ്പിക്കുകയായിരുന്നു. ശേഷം അയാൾക്ക്​ പകരം ഇരുവരും ചേർന്ന്​ ട്രെയിൻ ഓടിക്കും. ഗുഡ്​സ്​ ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും ഇരുവരും ഓടിച്ചിരുന്നു. യഥാർഥ ലോകോ പൈലറ്റ്​ ഇരുവർക്കും ​യൂനി​േഫാമും നെയിം ബാഡ്​ജും ലോകോ ​ൈപലറ്റുമാർ ഉപയോഗിക്കുന്ന മറ്റു വസ്​തുക്കളും നൽകിയിരുന്നു. കൂടാതെ പണവും നൽകും' -ആർ.പി.എഫ്​ പറഞ്ഞു.

17കാരന്​ 10,000 രൂപമുതൽ 15,000 വരെ ലോകോപൈലറ്റ്​ കൂലിയായി നൽകിയിരുന്നു. 14ാം വയസുമുതൽ കുട്ടി ട്രെയിൻ ഓടിക്കുമായിരുന്നുവെന്നും പൊലീസ് 'ദ ന്യൂ ഇന്ത്യൻ എക്​സ്​പ്രസിനോട്​'​ പറഞ്ഞു.

ഇസ്രാഫിലിന്​ മൂന്നുമാസം മുമ്പ്​​ ലോകോ പൈലറ്റ്​ ​പരിശീലനം നൽകുകയായിരുന്നു. റെയിൽവേ പൊലീസ്​ സംഭവം ഡിവിഷനൽ റെയിൽവേ മാനേജറെ അറിയിച്ചു. ലോകോ പൈലറ്റിനെ കണ്ടുപിടിച്ച്​ ശിക്ഷ നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെടുകയും ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West BengalLoco PilotsTrain
News Summary - Duo get disguised as loco pilots in West Bengal ride train Arrested
Next Story