Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇസ്‍ലാമിക സാമ്പത്തിക...

ഇസ്‍ലാമിക സാമ്പത്തിക ശാസ്ത്ര പണ്ഡിതൻ ഡോ. നജാത്തുല്ല സിദ്ദീഖി അന്തരിച്ചു

text_fields
bookmark_border
nejathullah siddiqee 098789
cancel

കാലിഫോർണിയ: ലോകപ്രശസ്ത ഇസ്‍ലാമിക സാമ്പത്തികശാസ്ത്ര പണ്ഡിതനും ചിന്തകനുമായ ഡോ. മുഹമ്മദ്​ നജാത്തുല്ലാ സിദ്ദീഖി ((91) അന്തരിച്ചു. ഇസ്​ലാമിക സാമ്പത്തിക ശാസ്ത്രത്തിൽ ലോകത്തിലെ മുൻനിര പണ്ഡിതന്മാരിൽ ഒരാളായ ഈ ഇന്ത്യക്കാരന്‍റെ അന്ത്യം അമേരിക്കയിലെ കാലിഫോർണിയയിലായിരുന്നു.

വൈജ്ഞാനികരംഗത്തെ വിശിഷ്ടസേവനത്തിന്​ 1982ൽ സൗദി ഭരണകൂടത്തിന്‍റെ കിങ്​ ഫൈസൽ അവാർഡും 2002ൽ ശാഹ്​ വലിയ്യുല്ലാഹ്​ അവാർഡും നേടിയിട്ടുണ്ട്​. ഇന്ത്യൻ ജമാഅത്തെ ഇസ്​ലാമിയുടെ കേന്ദ്ര കൂടിയാലോചന സമിതിയിൽ ദീർഘകാലം അംഗമായിരുന്നു.

1931ൽ ഉത്തർപ്രദേശിലെ ഗോരഖ്​പൂരിലായിരുന്നു ജനനം. അലീഗഢ്​ മുസ്​ലിം സർവകലാശാല, റാംപൂരിലെ മതപാഠശാല, അഅ്​സംഗഢിലെ ജാമിഅത്തുൽ ഫലാഹ്​ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നേടി. അലീഗഢ്​ യൂണിവേഴ്​സിറ്റിയിൽ ഇക്കണോമിക്സ്​ പ്രഫസറായി സേവനം ആ​രംഭിച്ചു.

പിന്നീട്​​ സൗദി അറേബ്യയിലേക്കു പോയ അദ്ദേഹം ദീർഘകാലം ജിദ്ദയിലെ കിങ്​ അബ്​ദുൽ അസീസ്​ യൂണിവേഴ്​സിറ്റിയിൽ സാമ്പത്തികശാസ്ത്ര പ്രഫസറായി. തുടർന്നു ​ അമേരിക്കയിലേക്കു മാറി അവിടെ സ്ഥിരതാമസമാക്കിയ ഡോ. സിദ്ദീഖി, കാലിഫോർണിയ, ലോസ്​ ആഞ്ജലസ്​ കലാശാലകളിലും ജിദ്ദയിൽ ഇസ്​ലാമിക്​ ഡവലപ്​മെന്‍റ്​ ബാങ്കിന്‍റെ ഗവേഷണ പരിശീലന വിഭാഗത്തിലും അധ്യാപന വൃത്തി തുടർന്നു.

ഇംഗ്ലീഷ്​ ഉർദു ഭാഷകളിൽ നിരവധി ഗ്രന്ഥങ്ങളും നൂറുകണക്കിനു ലേഖനങ്ങളുമെഴൂതിയ അദ്ദേഹം ലോകത്തെ നിരവധി അക്കാദമിക ജേർണലുകളുടെ പത്രാധിപരായിരുന്നിട്ടുണ്ട്​. നൂറുകണക്കിന്​ ഗവേഷകർക്കു ഗൈഡായിരുന്നു. പലിശ രഹിത സാമ്പത്തിക​ക്രമത്തെക്കുറിച്ച സിദ്ദീഖിയുടെ സിദ്ധാന്തങ്ങളും ഗവേഷണപ്രബന്ധങ്ങളും ലോകത്തെ നിരവധി കലാശാലകളിൽ കരിക്കുലത്തിന്‍റെ ഭാഗമായി.

1973ൽ എഴുതിയ പലിശ രഹിത ബാങ്കിങ്​ എന്ന കൃതി 2000 ത്തിനകം മൂന്നു ഭാഷകളിൽ 27 പതിപ്പുകൾ വിറ്റഴിഞ്ഞു. അറബി, പേർഷ്യൻ, തുർക്കീ, ഇന്തോനേഷ്യൻ, തായ്​, മലായ്​ ഭാഷകളിൽ അദ്ദേഹത്തിന്‍റെ കൃതികൾക്ക്​ വിവർത്തനങ്ങളുണ്ടായി. 'ജമാഅത്തെ ഇസ്​ലാമി മതേതര ഭാരതത്തിൽ' എന്ന കൃതി മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dr Nejatullah Siddiqi
News Summary - Dr Nejatullah Siddiqi passed away
Next Story