Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right''ശക്തിമാൻ ആവരുത്,...

''ശക്തിമാൻ ആവരുത്, ബുദ്ധിമാൻ ആവുക'', സാഹസികതക്കിടെ വീണ് പരിക്കേറ്റയാളുടെ വിഡിയോ പങ്കുവെച്ച് പൊലീസിന്റെ മുന്നറിയിപ്പ്

text_fields
bookmark_border
ശക്തിമാൻ ആവരുത്, ബുദ്ധിമാൻ ആവുക, സാഹസികതക്കിടെ വീണ് പരിക്കേറ്റയാളുടെ വിഡിയോ പങ്കുവെച്ച് പൊലീസിന്റെ മുന്നറിയിപ്പ്
cancel
Listen to this Article

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന മാലിന്യ ട്രക്കിന് മുകളിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെ വീണ് പരിക്കേറ്റയാളുടെ വിഡിയോ പങ്കുവെച്ച് പൊലീസിന്റെ ഉപദേശം ഇങ്ങനെ, ''ശക്തിമാൻ ആവരുത്, ബുദ്ധിമാൻ ആവുക''. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. യുവാവ് ഓടിക്കൊണ്ടിരുന്ന ട്രക്കിന് മുകളിൽ പുഷ്അപ്പ് ചെയ്യുന്നതും എഴുന്നേറ്റ് നിൽക്കുന്നതും വീഴുന്നതുമാണ് വിഡിയോയിൽ കാണുന്നത്. പിന്നീട് ദേഹമാസകലം പരിക്കേറ്റ് കിടക്കുന്നതും ദൃശ്യത്തിലുണ്ട്. കൈകാലുകൾക്കും മുതുകിനും നിരവധി മുറിവുകളോടെ കട്ടിലിൽ കിടക്കുന്നതാണ് വിഡിയോയിലെ അവസാന ഭാഗം.

"അദ്ദേഹം ശക്തിമാൻ ആകാൻ ശ്രമിക്കുകയായിരുന്നു, എന്നാൽ ഇപ്പോൾ കുറച്ച് ദിവസത്തേക്ക് ഇരിക്കാൻ കഴിയില്ല", ലഖ്‌നൗ അഡീഷനൽ ഡെപ്യൂട്ടി പൊലീസ് കമീഷണർ ശ്വേത ശ്രീവാസ്തവ ട്വീറ്റ് ചെയ്തു. ദയവായി ഇത്തരം അപകടകരമായ സ്റ്റണ്ടുകൾ ചെയ്യരുതെന്നും അവർ മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adventure travelshaktiman
News Summary - "Don't be strong, be smart", warns police after sharing video of injured man who fell during adventure
Next Story