Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയമസഭ...

നിയമസഭ തെരഞ്ഞെടുപ്പുകളിലെ ജയം: മോദിയെ അഭിനന്ദിച്ച്​ ട്രംപ്​

text_fields
bookmark_border
നിയമസഭ തെരഞ്ഞെടുപ്പുകളിലെ ജയം: മോദിയെ അഭിനന്ദിച്ച്​ ട്രംപ്​
cancel

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭ  തെരഞ്ഞെടുപ്പിലെ ബി.ജെ.പി വിജയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ച് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച ഫോണിൽ വിളിച്ചാണ് ട്രംപ് മോദിയെ അഭിനന്ദിച്ച്. ട്രംപ് ഫോൺവിളിച്ച വിവരം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസർ പുറത്തുവിട്ടു.

ജർമൻ ചാൻസലർ ആംഗല മെർക്കലിനെയും ട്രംപ് അഭിനന്ദിച്ചതായി സീൻ സ്പൈസർ പറഞ്ഞു. മെർക്കലി​െൻറ ​െൻറ പാർട്ടി ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂനിയൻ  പ്രാദേശിക തെരഞ്ഞെടുപ്പിൽ നേടിയ വിജയത്തിലാണ് മെർക്കലിനെ അഭിനന്ദിച്ചത്.

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ പഞ്ചാബിലൊഴികെ നാലിടത്തും ബിജെപി സർക്കാർ രൂപീകരിച്ചിരുന്നു.
ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭകളിൽ ബി.ജെ.പി ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയപ്പോൾ  ഗോവയിലും മണിപ്പൂരിലും ഭൂരിപക്ഷം ലഭിക്കാതിരുന്നിട്ടും ചെറു പാർട്ടികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modifive state assembly electionassembly election 2017BJPDonald Trump
News Summary - Donald Trump calls Modi, congratulates him on BJP’s election victories
Next Story