Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

ഫേസ്​ബുക്ക്​/വാട്ട്​സ്​ ആപ്പ്​ കോൾ നിയന്ത്രണം: സർക്കാറിന്​ കോടതി നോട്ടീസ്​

text_fields
bookmark_border
wats app/ facebook
cancel

ന്യൂഡൽഹി: ഫേസ്​ബുക്ക്​/വാട്ട്​സ്​ ആപ്പ്​ കോൾ എന്നിവയുടെ പ്രവർത്തനങ്ങൾ നിർത്തലാക്കണമെന്ന ഹരജിയിൽ കേന്ദ്രസർക്കാറി​​െൻറ നിലപാട്​ വ്യക്തമാക്കണമെന്ന്​ ഡൽഹി ഹൈകോടതി. ​​ഫേസ്​ബുക്ക്​, വാട്ട്​സ്​ ആപ്പ്​ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള ഫോൺ കോൾ സേവനങ്ങൾ നിർത്തലാക്കണമെന്ന പൊതു താൽപര്യ ഹരജിയിലാണ്​ കോടതി സർക്കാറി​​െൻറ പ്രതികരണം തേടിയത്​. 
ഒക്​ടോബർ 17 ന്​ മുമ്പ്​ ഹരജിയിൽ നിലപാട്​ വ്യക്തമാക്കണമെന്ന് ആക്​റ്റിങ്​ ചീഫ്​ ജസ്​റ്റിസ്​ ഗിതാ മിത്തൽ, ജസ്​റ്റിസ്​ സി. ഹരി ശങ്കർ എന്നിവരടങ്ങിയ ബെഞ്ച്​ ആവശ്യപ്പെട്ടു.

ഫേസ്​ബുക്ക്​, വാട്ട്​സ്​ ആപ്പ്​ തുടങ്ങി ഇൻറർനെറ്റ്​ ഉപയോഗിച്ചുള്ള സാമൂഹ്യമാധ്യമങ്ങൾ വഴി കോൾ സേവനങ്ങൾ നൽകുന്നത്​ തീവ്രവാദികൾ ഉൾപ്പെടെയുള്ളവർക്ക്​ വളരെ എളുപ്പത്തിൽ ആശയവിനിമയം ചെയ്യാനുള്ള മാർഗമാണ്​.​  ഇത്തരത്തിലുള്ള കോളുകളുടെയും സന്ദേശങ്ങളുടെയും ഉറവിടം കണ്ടെത്തുക പ്രയാസമാണ്​.  ഇവയുടെ നിയന്ത്രണമില്ലാത്ത പ്രവർത്തനങ്ങൾ രാജ്യസുരക്ഷക്കും പൊതുസ്വത്തിനും ഭീഷണിയാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. ടെലികോം സേവനങ്ങൾ നൽകുന്നവരെപ്പോലെത്തന്നെ ഫേസ്ബുക്കിനും വാട്ട്സ് ആപ്പിനും നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നാണ് വി.ഡി മൂർത്തി നൽകിയ ഹരജിയിൽ  ആവശ്യപ്പെടുന്നത്. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:facebookdelhi high courtwhatsappGovernmentmalayalam news
News Summary - Delhi High Court seeks government's stand on plea to stay Facebook, WhatsApp operations Read more at: http://economictimes.indiatimes.com/articleshow/60796317.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst
Next Story