Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമകളെ...

മകളെ ശല്യപ്പെടുത്തിയത്​ ചോദ്യംചെയ്​ത ദലിത്​ ദമ്പതികളെ വെട്ടിക്കൊന്നു

text_fields
bookmark_border
മകളെ ശല്യപ്പെടുത്തിയത്​ ചോദ്യംചെയ്​ത ദലിത്​ ദമ്പതികളെ വെട്ടിക്കൊന്നു
cancel

ചെ​ന്നൈ: മ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യ​തി​നെ ചോ​ദ്യം​ചെ​യ്​​ത ദ​ലി​ത്​ ദ​മ്പ​തി​ക​ളെ മേ​ൽ​ജാ​തി​ക്കാ​ർ സം​ഘം​ചേ​ർ​ന്ന്​ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ഇൗ​റോ​ഡ്​ ജി​ല്ല​യി​ലെ കൊ​ടു​മു​ടി രാ​മ​സാ​മി (55), ഭാ​ര്യ അ​രു​ക്കാ​ണി (48) എ​ന്നി​വ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. സ​മീ​പ​ത്ത്​ താ​മ​സി​ക്കു​ന്ന നാ​ടാ​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട സൂ​ര്യ, പി​താ​വ്​ സ്വാ​മി​നാ​ഥ​ൻ, സു​ഹൃ​ത്ത്​ കൃ​പാ​ശ​ങ്ക​ർ എ​ന്നി​വ​രെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു.

സൂ​ര്യ​യും കൂ​ട്ടു​കാ​രും ദീ​പാ​വ​ലി ആ​ഘോ​ഷി​ക്ക​വെ ദ​ലി​ത്​ ദ​മ്പ​തി​ക​ളു​ടെ 30കാ​രി​യാ​യ മ​ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും പ​രി​ഹ​സി​ച്ചു. ഇ​ത​റി​ഞ്ഞ്​ സ​മീ​പ​വാ​സി​ക​ൾ സൂ​ര്യ ഉ​ൾ​പ്പെ​ടു​ന്ന സം​ഘ​ത്തെ ചോ​ദ്യം​ചെ​യ്യു​ക​യും ത​ല്ലി​യോ​ടി​ക്കു​ക​യും ചെ​യ്​​തു.

സൂ​ര്യ വീ​ട്ടി​ൽ ചെ​ന്ന്​ പി​താ​വി​നോ​ട്​ വി​വ​ര​മ​റി​യി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പി​താ​വ്​ സ്വാ​മി​നാ​ഥ​ൻ മ​ക​നോ​ട്​ പ​ക​രം​ചോ​ദി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്നാ​ണ്​ സൂ​ര്യ​യും സം​ഘ​വും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന്​ ദ​മ്പ​തി​ക​ളെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച ഒ​രു മ​ണി​യോ​ടെ​യാ​ണ്​ സം​ഭ​വം. സ്​​ഥ​ല​ത്ത്​ സം​ഘ​ർ​ഷാ​വ​സ്​​ഥ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ പൊ​ലീ​സ്​ പി​ക്ക​റ്റ്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dalit murdermurder
News Summary - Dalit couple murdered allegedly for questioning Nadar man who harassed their daughter
Next Story