Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൗരക്ഷക്​ സമിതി...

ഗൗരക്ഷക്​ സമിതി ഉൾപ്പെടെ സ്വകാര്യ സേനകളെ നിരോധിക്കണം -സി.പി.എം

text_fields
bookmark_border
ഗൗരക്ഷക്​ സമിതി ഉൾപ്പെടെ സ്വകാര്യ സേനകളെ  നിരോധിക്കണം -സി.പി.എം
cancel

ന്യൂഡൽഹി: ഗൗരക്ഷക്​ സമിതി, ആൻറി റോമിയോ പൊലീസിങ്​​  ഉൾപ്പെടെ എല്ലാ സ്വകാര്യ ​സേനകളെയും ദേശവ്യാപകമായി നിരോധിക്കണമെന്ന്​ സി.പി.എം.  ജി.എസ്​.ടി കൗൺസിലിനെ പാർലമ​െൻറി​​െൻറ നിരീക്ഷണത്തിനും മേൽനോട്ടത്തിനും കീഴിൽ കൊണ്ടുവരണമെന്നും കേന്ദ്ര സർക്കാറിനോട്​ ആവശ്യപ്പെട്ടു.
കാർഷിക തകർച്ച, സ്വകാര്യവത്​കരണം, വനിത സംവരണം, വർഗീയത, വിദേശനയ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ ആഗസ്​റ്റ്​​, സെപ്​റ്റംബർ മാസങ്ങളിൽ ദേശവ്യാപക പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചതായി ജന. സെക്രട്ടറി സീതാറാം യെച്ചൂരി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.   

കാർഷിക കടം എഴുതിത്തള്ളുക, ഉൽപാദന ചെലവിനേക്കാൾ ഒന്നര മടങ്ങ്​ ചുരുങ്ങിയ താങ്ങുവില പ്രഖ്യാപിക്കുമെന്ന തെരഞ്ഞെടുപ്പ്​ വാഗ്​ദാനം പാലിക്കുക,  ഒാരോ വർഷവും രണ്ടു​ കോടി തൊഴിലെന്ന​ ​വാഗ്​ദാനം നടപ്പാക്കുക, പൊതുമേഖലയുടെ സ്വകാര്യവത്​കരണം അവസാനിപ്പിക്കുക, വനിത സംവരണ ബിൽ നിയമമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ ആഗസ്​റ്റ്​ 15^31 വരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ക്വിറ്റ്​ ഇന്ത്യ പ്രസ്ഥാനത്തി​​െൻറ 75ാം വാർഷികമായ ആഗസ്​റ്റ്​ ഒമ്പതിന്​ വർഗീയതയും ഉദാരീകരണവും രാജ്യം വിടുക എന്ന മുദ്രാവാക്യം ഉയർത്തി ആചരിക്കും. ലോക സമാധാനദിനവും സാമ്രാജ്യത്വവിരുദ്ധ ദിനവുമായ സെപ്​റ്റംബർ ഒന്ന്​, ​ ഇന്ത്യ അമേരിക്കൻ, ഇസ്രായേൽ അച്ചുതണ്ടി​​െൻറ ഭാഗമായി മാറിയ വിദേശനയ വ്യതിയാനം ഉയർത്തി ആചരിക്കും.

ആ മാസംതന്നെ ദലിതുകൾക്കും മുസ്​ലിംകൾക്കും എതിരായ ആക്രമണം ഉയർത്തി ജനങ്ങളെ സംഘടിപ്പിച്ച്​  വർഗീയത​െക്കതിരെയുള്ള പ്രചാരണ പരിപാടികൾ നടത്തുകയും ഗോരക്ഷസേന ഉൾപ്പെടെ സ്വകാര്യ സേനകൾ നിരോധിക്കാനുള്ള കേന്ദ്ര നിയമത്തിനായി ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. യുക്​തിപൂർവമല്ലാത്ത ജി.എസ്​.ടിയുടെ പുതുക്കിയ നികുതിഘടന ജി.എസ്​.ടി കൗൺസിൽ പുനഃപരിശോധിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണം. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anti-Romeo squadmalayalam newsGau Raksha SenaUttar Pradesh
News Summary - cpm against private forces-india news
Next Story