Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഴുവൻ വിവിപാറ്റ്...

മുഴുവൻ വിവിപാറ്റ് സ്ലിപ്പുകളും എണ്ണൽ; ഹരജികൾ രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും

text_fields
bookmark_border
Supreme Court
cancel

ന്യൂ​ഡ​ൽ​ഹി: വോ​ട്ടു​യ​ന്ത്ര​ത്തി​ൽ ചെ​യ്ത വോ​ട്ടു​ക​ൾ ഒ​ത്തു​​നോ​ക്കാ​ൻ മു​ഴു​വ​ൻ വി​വി​പാ​റ്റ് സ്ലി​പ്പു​ക​ളും എ​ണ്ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​ർ​പ്പി​ച്ച ഹ​ര​ജി​ക​ൾ ബു​​ധ​നാ​ഴ്ച സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. ബെ​ഞ്ചി​നെ ന​യി​ച്ചി​രു​ന്ന ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന​യെ മ​റ്റൊ​രു പ്ര​ത്യേ​ക ബെ​ഞ്ചി​ലേ​ക്ക് മാ​റ്റി ചീ​ഫ് ജ​സ്റ്റി​സ് പ​ട്ടി​ക പു​നഃ​ക്ര​മീ​ക​രി​ച്ച​തോ​ടെ​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യാ​തെ പോ​യ​ത്.

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ​ക്കി​ലെ​ടു​ത്ത് ഹ​ര​ജി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ജ​സ്റ്റി​സ് സ​ഞ്ജീ​വ് ഖ​ന്ന​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞേ പ​രി​ഗ​ണി​ക്കാ​നാ​കൂ​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ ഹ​ര​ജി പ​രി​ഗ​ണി​ച്ചി​രു​ന്ന ജ​സ്റ്റി​സ് ഖ​ന്ന, ജ​സ്റ്റി​സു​മാ​രാ​യ ബേ​ല എം. ​ത്രി​വേ​ദി​ക്കും എം.​എം. സു​ന്ദ​രേ​ഷി​നു​മൊ​പ്പം മ​റ്റൊ​രു ബെ​ഞ്ചി​ലി​രി​ക്കെ അ​വി​ടെ വ​ന്നാ​ണ് സി​ബ​ൽ വി​വി​പാ​റ്റ് ഹ​ര​ജി​ക​ളു​ടെ കാ​ര്യം പ​രാ​മ​ർ​ശി​ച്ച​ത്. ജ​സ്റ്റി​സ് ഖ​ന്ന ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കേ​ണ്ട ഹ​ര​ജി​ക​ളാ​യി​രു​ന്നു ഇ​വ​യെ​ന്നും പ്ര​ത്യേ​ക കോ​ട​തി ചേ​ർ​ന്ന​തു​മൂ​ലം അ​തി​ന് ക​ഴി​യാ​തെ പോ​യ​താ​ണെ​ന്നും സി​ബ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യ​തി​നാ​ൽ അ​ടു​ത്ത ചൊ​വ്വാ​ഴ്ച​യെ​ങ്കി​ലും കേ​ൾ​ക്ക​ണ​മെ​ന്നാ​ണ് സി​ബ​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ടു​ത്ത​യാ​ഴ്ച​യും കേ​സ് കേ​ൾ​ക്കാ​നാ​വി​ല്ലെ​ന്ന് ജ​സ്റ്റി​സ് ഖ​ന്ന മ​റു​പ​ടി ന​ൽ​കി. അ​ത് പ്ര​ശ്ന​മാ​കു​മെ​ന്ന് ഹ​ര​ജി​ക്കാ​ർ​ക്കു​വേ​ണ്ടി ഹാ​ജ​രാ​യ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ഗോ​പാ​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ പ്ര​തി​ക​രി​ച്ച​പ്പോ​ൾ, റോ​സ്റ്റ​ർ പ്ര​കാ​ര​മാ​ണ് കേ​സു​ക​ൾ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നും ര​ണ്ടാ​ഴ്ച​യാ​കാ​തെ ഹ​ര​ജി​ക​ൾ കേ​ൾ​ക്കാ​നാ​വി​ല്ലെ​ന്നും ജ​സ്റ്റി​സ് ഖ​ന്ന തീ​ർ​ത്തു​പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VVPATIndia NewsSupreme CourtLok Sabha Elections 2024
News Summary - Counting of entire VVPAT slips- Petitions will be considered after two weeks
Next Story