Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎ.ഐ.സി.സി...

എ.ഐ.സി.സി സെക്രട്ടറിയും രാജ്യസഭ എം.പിയുമായ രാജീവ്​ സാതവ്​ ​കോവിഡ് ബാധിച്ച്​ മരിച്ചു

text_fields
bookmark_border
Rajiv Satav
cancel

ന്യൂഡൽഹി: കോൺഗ്രസ്​ രാജ്യസഭ എം.പിയും എ.ഐ.സി.സി സെക്രട്ടറിയുമായ രാജീവ്​ സാതവ്​ കോവിഡ്​ ബാധിച്ച്​ മരിച്ചു. 46 വയസ്സായിരുന്നു. രാഹുൽ ഗാന്ധിയുടെ അടുത്തയാളായി അറിയപ്പെട്ടിരുന്ന രാജീവ്​ സാതവ്​ ഏപ്രിൽ 22നാണ്​ കോവിഡ്​ പരിശോധനയിൽ പൊസിറ്റീവായത്​. പിന്നീട്​ പരിശോധനയിൽ നെഗറ്റീവായശേഷം ചികിത്സയിലിരിക്കേയാണ്​ മരണം.

കോവിഡി​െൻറ അപകടകാരിയായ പുതിയ വകഭേദമാണ്​ രാജീവി​െൻറ മരണത്തിന്​ വഴിയൊരുക്കിയത്​. പുണെ ജഹാംഗീർ ആശുപത്രിയിൽ പ്രവേശിപ്പിക്ക​പ്പെട്ട അദ്ദേഹത്തി​​െൻറ നില വഷളായതിനെ തുടർന്ന്​ വെൻറിലേറ്ററിലേക്ക്​ മാറ്റിയിരുന്നു. ഞായറാഴ്​ച രാവിലെയോടെയാണ്​ അന്ത്യം.

മഹാരാഷ്​ട്രയിലെ പുണെ സ്വദേശിയായ രാജീവ്​ കോൺഗ്രസ്​ പ്രവർത്തക സമിതിയിലെ സ്​ഥിരം ക്ഷണിതാവും ഗുജറാത്തി​െൻറ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായിരുന്നു. 2010 മുതൽ 14 വരെ യൂത്ത്​ കോൺഗ്രസ്​ അഖിലേന്ത്യ പ്രസിഡൻറായിരുന്നു.

2014ൽ മഹാരാഷ്​ട്രയിലെ ഹിംഗോളി മണ്ഡലത്തിൽനിന്ന്​ ശിവസേന എം.പി സുരേഷ്​ വാംഖഡെയെ പരാജയപ്പെട​ുത്തി ലോക്​സഭയിലെത്തിയിരുന്നു. 20 വർഷം ശി​വസേന കൈവശംവെച്ച കലാംനൂരി അസംബ്ലി മണ്ഡലം 2009ൽ കോൺഗ്രസിനുവേണ്ടി പിടിച്ചെടുത്ത നേതാവായിരുന്നു രാജീവ്​ സാതവ്​. നിര്യാണത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപെടെയുള്ള പ്രമുഖർ അനുശോചിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Congress MP​Covid 19Covid DeathRajiv Satav
News Summary - Congress MP Rajeev Satav dies after recovering from Covid-19
Next Story