Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്തിൽ സോളങ്കി...

ഗുജറാത്തിൽ സോളങ്കി മത്സരിക്കില്ല; കോൺഗ്രസിന്​ പിന്തുണയുമായി ആർ.ജെ.ഡി 

text_fields
bookmark_border
Bharat-Solanki.
cancel

അ​ഹ്​​മ​ദാ​ബാ​ദ്​: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന്​ ഗു​ജ​റാ​ത്ത്​ കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ ഭ​ര​ത്​ സി​ങ്​ സോ​ള​ങ്കി. ഹൈ​ക​മാ​ൻ​ഡി​​െൻറ സ്​​ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ താ​ൻ സം​തൃ​പ്​​ത​ന​ല്ലെ​ന്ന വാ​ർ​ത്ത​ക​ൾ അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു. മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന കാ​ര്യം നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച​താ​ണ്. 

ര​ണ്ടു​ ത​വ​ണ ലോ​ക്​​സ​ഭ അം​ഗ​വും മൂ​ന്നു​ മ​ന്ത്രി​സ​ഭ​ക​ളി​ൽ സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യു​മാ​യി​ട്ടു​ണ്ട്. പാ​ർ​ട്ടി നി​ര​വ​ധി സ്​​ഥാ​ന​മാ​ന​ങ്ങ​ൾ ത​ന്നി​ട്ടു​ണ്ടെ​ന്നും സോ​ള​ങ്കി പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ്​ മി​ക​ച്ച വി​ജ​യം നേ​ടു​മെ​ന്നും താ​ൻ പാ​ർ​ട്ടി​യു​ടെ വി​ശ്വ​സ്​​ത പ്ര​വ​ർ​ത്ത​ക​നാ​യി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ൽ  മ​ത്സ​രി​ക്കാ​നി​ല്ലെ​ന്നും കോ​ൺ​ഗ്ര​സി​നെ പി​ന്തു​ണ​ക്കു​മെ​ന്നും ആ​ർ.​ജെ.​ഡി നേ​താ​വ്​ ലാ​ലു​പ്ര​സാ​ദ്​ യാ​ദ​വ്​ പ​റ​ഞ്ഞു. ബി.​െ​ജ.​പി​യു​ടെ പ​രാ​ജ​യം ഉ​റ​പ്പു​വ​രു​ത്താ​ൻ ഗു​ജ​റാ​ത്തി​ലെ യാ​ദ​വ​ർ, ദ​ലി​ത​ർ, ക​ർ​ഷ​ക​ർ, മ​റ്റ്​ ന്യൂ​ന​പ​​ക്ഷ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​രോ​ട്​ ലാ​ലു​പ്ര​സാ​ദ്​ ആ​ഹ്വാ​നം ചെ​യ്​​തു. പ​ട്​​ന​യി​ൽ പാ​ർ​ട്ടി ദേ​ശീ​യ എ​ക്​​സി​ക്യൂ​ട്ടി​വ്​ യോ​ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ട്ടി​ദാ​ർ നേ​താ​വ്​ ഹാ​ർ​ദി​ക്​ പ​േ​ട്ട​ൽ ത​ന്നെ ഗു​ജ​​റാ​ത്തി​ലേ​ക്ക്​ ക്ഷ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും സ​മ​യം ല​ഭി​ച്ചാ​ൽ ഗ​ു​ജ​റാ​ത്ത്​ സ​ന്ദ​ർ​ശി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressgujarath electionmalayalam newsBharatsinh Solankicontest polls
News Summary - Congress’s Bharatsinh Solanki not to contest polls- India news
Next Story