Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസൂര്യനമസ്​കാരം...

സൂര്യനമസ്​കാരം മുസ്​​ലിംകളുടെ നമസ്​കാരത്തിന്​ തുല്യമെന്ന്​ യോഗി ആദിത്യനാഥ്​

text_fields
bookmark_border
സൂര്യനമസ്​കാരം മുസ്​​ലിംകളുടെ നമസ്​കാരത്തിന്​ തുല്യമെന്ന്​ യോഗി ആദിത്യനാഥ്​
cancel

ലഖ്നോ: സൂര്യനമസ്കാരം മുസ്ലിംകളുടെ നമസ്കാരത്തിന് തുല്യമെന്നും അതിെന എതിർക്കുന്നവർ സമൂഹത്തെ വർഗീയമായി വേർതിരിക്കാനാണ് ശ്രമിക്കുന്നതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 

സൂര്യനെ വണങ്ങുന്നത് മതസൗഹാർദത്തി​െൻറ ഉദാത്തമാതൃകയാണ്. പ്രാണായാമം ഉൾപ്പെടെ സൂര്യനമസ്കാരത്തി​െൻറ വ്യത്യസ്ത മുറകളും ആസനങ്ങളും മുസ്ലിംകളുടെ നമസ്കാരത്തിന് സമാനമാണ്. മുസ്ലിം സഹോദരങ്ങളുടെ നമസ്കാരവും സൂര്യനമസ്കാരവും സമാനമായിട്ടും ആരും ഇവയെ ഒന്നിച്ചുകൊണ്ടുവരാൻ ശ്രമിച്ചില്ലെന്നും മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യു.പി യോഗ മഹോത്സവി​െൻറ ഉദ്ഘാടനദിനത്തിൽ ആദിത്യനാഥ് പറഞ്ഞു. 

2014ന് മുമ്പ് യോഗയെക്കുറിച്ച് സംസാരിക്കുന്നതേ വർഗീയമായിരുന്നു. എന്നാൽ യോഗയെ ജനകീയമാക്കാൻ മോദി മുൻകൈയെടുത്തതോടെ കാര്യങ്ങൾ മാറിയെന്നും ആദിത്യനാഥ് പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Yogi Adityanath
News Summary - UP Chief Minister Yogi Adityanath Says, Namaz Similar To Surya Namaskar
Next Story