Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തി​സ്ഗ​ഢി​ൽ വീണ്ടും...

ഛത്തി​സ്ഗ​ഢി​ൽ വീണ്ടും സുരക്ഷാസേനയും മാ​വോ​വാ​ദി​ക​ളും തമ്മിൽ ഏറ്റുമുട്ടൽ

text_fields
bookmark_border
naxal operation
cancel

കാങ്കെർ: ഛത്തി​സ്ഗ​ഢി​ൽ വീണ്ടും സുരക്ഷാസേനയും മാ​വോ​വാ​ദി​ക​ളും തമ്മിൽ ഏറ്റുമുട്ടൽ. കാങ്കെർ ജില്ലയിലെ ഛോട്ടേബെത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

കഴിഞ്ഞ ദിവസം ഛത്തി​സ്ഗ​ഢി​ലെ ബ​സ്ത​ർ മേ​ഖ​ല​യി​ലെ കാ​​ങ്കെ​ർ ജി​ല്ല​യി​ൽ മു​തി​ർ​ന്ന നേ​താ​വ് ഉ​ൾ​പ്പെ​ടെ 29 മാ​വോ​വാ​ദി​ക​ൾ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ള​ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടിരുന്നു. മൂ​ന്ന് സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​റ്റു. ഛോട്ടേ​ബെ​ത്തി​യ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ബി​ന​ഗു​ണ്ട, കൊ​റോ​നാ​ർ ഗ്രാ​മ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള ഹ​പ​തോ​ല വ​ന​ത്തി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് 29 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. എ.​കെ 47 തോ​ക്കു​ക​ൾ, മൂ​ന്ന് യ​ന്ത്ര​ത്തോ​ക്കു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. എ​​ട്ട് മാ​വോ​വാ​ദി​ക​ൾ അ​റ​സ്റ്റി​ലാ​യ​താ​യും അ​ധി​കൃ​ത​ർ വ്യക്തമാക്കി.

ബ​സ്ത​ർ മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ മാ​വോ​വാ​ദി ഏ​റ്റു​മു​ട്ട​ലു​ക​ളി​ലൊ​ന്നാ​ണ് ഇ​ത്. കൊ​ല്ല​പ്പെ​ട്ട മാ​വോ​വാ​ദി നേ​താ​വ് ശ​ങ്ക​ർ റാ​വു​വി​​ന്റെ ത​ല​ക്ക് പൊ​ലീ​സ് 25 ല​ക്ഷം രൂ​പ വി​ല​യി​ട്ടി​രു​ന്നു. മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ ത​മ്പ​ടി​ച്ചി​രി​ക്കു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ​ തു​ട​ർ​ന്നാ​ണ് സു​ര​ക്ഷാ​സേ​ന പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്.

കഴിഞ്ഞ മാസം കാങ്കെർ ജില്ലയിൽ സുരക്ഷാ സേനയും മാ​വോ​വാ​ദി​ക​ളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഏറ്റുമുട്ടലിൽ ഒരു മാ​വോ​വാ​ദി​യെ സേന വധിച്ചിരുന്നു. ഏ​പ്രി​ൽ 26ന് ​ര​ണ്ടാം​ഘ​ട്ട ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണ് കാ​​ങ്കെ​ർ ജി​ല്ല. ക​ഴി​ഞ്ഞ നാ​ല് മാ​സ​ത്തി​നി​ടെ 72 മാ​വോ​വാ​ദി​ക​ളാ​ണ് സം​സ്ഥാ​ന​ത്ത് കൊ​ല്ല​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NaxalsEncounter
News Summary - Chhattisgarh: Encounter breaks out between police, Naxals in Kanker; two personnel injured
Next Story