Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഛത്തിസ്​ഗഢിലെ...

ഛത്തിസ്​ഗഢിലെ വ്യാപാരിയുടെ കൊല: എട്ടുപേർക്ക്​ ജീവപര്യന്തം

text_fields
bookmark_border
ഛത്തിസ്​ഗഢിലെ വ്യാപാരിയുടെ കൊല: എട്ടുപേർക്ക്​ ജീവപര്യന്തം
cancel

റായ്​ഗഢ്​: ഛത്തിസ്​ഗഢിൽ 2013ൽ വ്യാപാരി പ്രമോദ്​ അഗർവാളി​നെ കൊലപ്പെടുത്തിയ കേസിൽ കുടുംബത്തിലെ മൂന്നുപേരടക്കം എട്ടുപേർക്ക്​ ജീവപര്യന്തം. ശ്രീകൃഷ്​ണൻ അഗർവാൾ, മക്കളായ റോക്കി അഗർവാൾ, നിതീഷ്​ അഗർവാൾ എന്നിവർക്കും കനയ്യ ദാസ്​, നീരജ്​ കുമാർ, സുനി സിദാർ, ബഗ്​ദാൻ ചീഹാൻ, മഹാവീർ സോണി എന്നിവർക്കുമാണ്​ അഡീഷനൽ ജില്ല ജഡ്​ജി ഗീത നവാരെ ശിക്ഷ വിധിച്ചത്​. എല്ലാവർക്കും 1500 രൂപ വീതം പിഴയുമുണ്ട്​. പിഴയടച്ചില്ലെങ്കിൽ 13 മാസംകൂടി തടവു ശിക്ഷ അനുഭവിക്കണം. മുകേഷ്​ അഗർവാൾ, സുനിൽ അഗർവാൾ, സഞ്​ജയ്​ അഗർവാൾ എന്നിവരെ കോടതി വെറുതെവിട്ടു. 

2013 ഒക്​ടോബർ 24ന്​ ഖാർസിയ നഗരത്തിൽ നടന്ന ജന്മദിന ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ പ്രമോദ്​ അഗർവാളും റോക്കി അഗർവാളും മഹാവീർ സോണിയുമായി തർക്കമുണ്ടാവുകയായിരുന്നു. റോക്കിയും മഹാവീറും വിളിച്ചുവരുത്തിയ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന്​ ഇരുമ്പുവടി കൊണ്ട്​ അടിച്ച്​ പ്രമോദ്​ അഗർവാളിനെ കൊലപ്പെടുത്തിയെന്നാണ്​ കേസ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:courtChhattisgarhlife termBusinessman
News Summary - Chhattisgarh court awards life term to eight people for murdering businessman - India news
Next Story