Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകുറ്റപത്രങ്ങൾ...

കുറ്റപത്രങ്ങൾ പൊതുരേഖയല്ല; വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് നിർദേശിക്കാനാകില്ല -സുപ്രീംകോടതി

text_fields
bookmark_border
supreme court
cancel

ന്യൂഡൽഹി: കുറ്റപത്രങ്ങൾ പൊതുരേഖ അല്ലെന്നും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകാനാകില്ലെന്നും സുപ്രീംകോടതി. കുറ്റപത്രങ്ങൾ അന്വേഷണ ഏജൻസികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്ന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.

തെളിവ് നിയമം സെക്ഷൻ 72 പ്രകാരം കുറ്റപത്രം പൊതുരേഖയുടെ പരിധിയിൽ വരുന്നതല്ല. ബലാത്സംഗ കേസുകൾ ഒഴികെയുള്ള മറ്റ് കേസുകൾ രജിസ്റ്റർ ചെയ്ത ശേഷം എഫ്.ഐ.ആർ അടക്കമുള്ള രേഖകൾ അന്വേഷണ ഏജൻസികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാറുണ്ടെന്നും കോടതി വ്യക്തമാക്കി.

കുറ്റപത്രത്തിലെ മുഴുവൻ വിശദാംശങ്ങളും വെബ്സൈറ്റിൽ അടക്കം വരുന്നത് പ്രതിയുടെയും ഇരയുടെയും അവകാശത്തെ ഹനിക്കുന്ന നടപടിയാണെന്നും ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ അടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. വിവരാവകാശ പ്രവർത്തകനും ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുമായ സൗരവ് ദാസ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChargesheetSupreme Court
News Summary - Chargesheets are not public records; Cannot be directed to publish on Investigating Agency website -Supreme Court
Next Story