Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഷ്ട്രീയ...

രാഷ്ട്രീയ എതിരാളികൾക്കും ജനങ്ങൾക്കുമെതിരെ കേന്ദ്രം പുതിയ ചാര സോഫ്റ്റ്​വെയർ ഉപയോഗിക്കുന്നു -കോൺഗ്രസ്

text_fields
bookmark_border
Pawan Khera
cancel

ന്യൂഡൽഹി: തങ്ങളെ എതിർക്കുന്നവർക്കെതിരെ ചാരപ്പണി ചെയ്യാനും ഇന്ത്യയുടെ രാഷ്ട്രീയ-ജനാധിപത്യ സംവിധാനത്തെ തകർക്കാനും കേന്ദ്ര സർക്കാർ പുതിയ ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നുവെന്ന് കോൺഗ്രസിന്‍റെ ആരോപണം. പാർട്ടി വക്താവ് പവൻ ഖേരയാണ് ഇതു സംബന്ധിച്ച് ഏപ്രിൽ അഞ്ചിനുവന്ന ‘ദ ഹിന്ദു’ റിപ്പോർട്ട് ഉദ്ധരിച്ച് ഇക്കാര്യം ഉന്നയിച്ചത്.

രാഷ്ട്രീയ എതിരാളികളുടെയും ​മാധ്യമപ്രവർത്തകരുടെയും ജനാധിപത്യ സ്ഥാപനങ്ങളുടേയും മറ്റും വിവരങ്ങൾ ചോർത്താൻ ഉപയോഗിച്ച എൻ.എസ്.ഒ ഗ്രൂപ്പിന്റെ ‘പെഗസസ്’ പോലുള്ള പുതിയ ചാര സോഫ്റ്റ്​വെയർ ​കേന്ദ്രം സ്വന്തമാക്കുന്നുവെന്നാണ് കോൺഗ്രസ് പറയുന്നത്. മിക്ക രാജ്യങ്ങളും കരിമ്പട്ടികയിൽ പെടുത്തിയ പെഗസസിനേക്കാൾ മോശം പേരുള്ള കമ്പനിയിൽനിന്ന് ചാരസോഫ്റ്റ്​വെയർ കൊണ്ടുവരാനാണ് മോദി സർക്കാറിന്റെ ശ്രമമമെന്ന് ഖേര പറഞ്ഞു. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ദേശീയ സുരക്ഷ ഉപദേഷ്ടാവും പുതിയ ചാരസോഫ്റ്റ്​വെയർ ഇടപാടിന് അനുമതി നൽകിയി​ട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.

പെഗസസിന് സമാനമായ ചാര സോഫ്റ്റ്​വെയർ വികസിപ്പിക്കുന്ന ഇസ്രായേൽ കമ്പനി ‘കോഗ്നൈറ്റി’ൽനിന്ന് പ്രതിരോധ ഇന്റലിജൻസ് ഏജൻസിയുടെ ‘സിഗ്നൽ ഇന്റലിജൻസ് ഡയറക്ടറേറ്റ്’ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സർക്കാർ ലക്ഷ്യമിടുന്നവരുടെ ഫോൺ പൂർണമായും ചോർത്താൻ സാധിക്കുന്ന സോഫ്റ്റ്​വെയറാണ് പെഗസസ് നിർമിച്ചിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Spy Software
News Summary - Centre Using New Software To Spy On People says Congress
Next Story