Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
റോഹിങ്ക്യൻ ബാലികയെ തത്​കാലം നാടുകടത്തില്ല; ​ മ്യാന്മർ ഉ​േദ്യാഗസ്​ഥരുമായി ബന്ധപ്പെടാൻ കഴിയാത്തതിനാലെന്ന്​ വിശദീകരണം
cancel
Homechevron_rightNewschevron_rightIndiachevron_rightറോഹിങ്ക്യൻ ബാലികയെ...

റോഹിങ്ക്യൻ ബാലികയെ തത്​കാലം നാടുകടത്തില്ല; ​ മ്യാന്മർ ഉ​േദ്യാഗസ്​ഥരുമായി ബന്ധപ്പെടാൻ കഴിയാത്തതിനാലെന്ന്​ വിശദീകരണം

text_fields
bookmark_border

ന്യൂഡൽഹി: മനുഷ്യാവകാശ സംഘടനകളുടെ കടുത്ത വിമർശനങ്ങൾക്കിടയാക്കി 16കാരിയായ റോഹിങ്ക്യൻ മുസ്​ലിം ബാലികയെ തിരികെ ​മ്യാന്മറിലേക്ക്​ നാടുകടത്താനുള്ള തീരുമാനം കേന്ദ്ര സർക്കാർ തത്​കാലം നിർത്തിവെച്ചു. അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈനിക ഉദ്യോഗസ്​ഥരുമായി ലൈനിൽ ബന്ധപ്പെടാനാകാത്തതിനാലാണ്​ നടപടിയെന്നാണ്​ വിശദീകരണം.

അനധികൃത കുടിയേറ്റക്കാരിയായി മുദ്രകുത്തി വടക്കുകിഴക്കൻ അതിർത്തി പട്ടണത്തിലെത്തിച്ച്​ നാടുകടത്തൽ നടപടികൾക്ക്​ വ്യാഴാഴ്ച തുടക്കമായിരുന്നു. സംഘടനകൾ ഇതിനെതിരെ ശക്​തമായി രംഗത്തുവന്നിട്ടും കേന്ദ്ര സർക്കാർ പിൻവാങ്ങിയിരുന്നില്ല. മണിപ്പൂരിലെ തെങ്​നൂപാൽ ജില്ലയിലാണ്​ പെൺകുട്ടിയെ നിലവിൽ എത്തിച്ചിരിക്കുന്നത്​. നാടുകടത്തൽ ഉപേക്ഷിച്ച​താണോ തത്​കാലം നീട്ടിവെച്ചതാണോയെന്ന്​ കേന്ദ്ര ഉദ്യോഗസ്​ഥൻ മായങ്​ലാംബം രാജ്​കുമാർ വിശദീകരണം നൽകിയിട്ടില്ല.

മാതൃരാജ്യമായ മ്യാന്മർ പൗരത്വം നിഷേധിച്ച ആയിരക്കണക്കിന്​ റോഹിങ്ക്യൻ അഭയാർഥികളാണ്​ ഇന്ത്യയിലെ വിവിധ ക്യാമ്പുകളിൽ കഴിയുന്നത്​്​. ഇവർ രാജ്യസുരക്ഷക്ക്​ ഭീഷണിയായാണ്​ കേന്ദ്ര സർക്കാർ കണക്കുകൂട്ടൽ.

2017​െല സൈനിക നടപടിയിൽനിന്ന്​ ഓടി രക്ഷപ്പെട്ടാണ്​ ​ബാലികയും അവളുടെ കുടുംബവും ഇന്ത്യയിൽ അഭയം തേടിയത്​. ഇവളുടെ പിതാവ്​ മുഹമ്മദ്​ സാബിർ ബംഗ്ലദേശിലെ അഭയാർഥി ക്യാമ്പിലാണ്​. 2019ലാണ്​ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി അവളും അവശേഷിച്ച കുടുംബാംഗങ്ങളും മലേഷ്യയിലേക്ക്​ പുറപ്പെട്ടത്​്. പക്ഷേ, പാതിവഴിയിൽ ഇന്ത്യയിൽ അറസ്റ്റിലാകുകയായിരുന്നു. ആസാമിൽ ഒരു സന്നദ്ധ സംഘടനയുടെ സംരക്ഷണയിലാണ്​ ഇവർ കഴിഞ്ഞിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeportationMyanmar16-Year-Old Rohingya Girl
News Summary - Centre Halts Deportation Of 16-Year-Old Rohingya Girl To Myanmar
Next Story