Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മാസ്സ്​ എൻട്രി'...

'മാസ്സ്​ എൻട്രി' ​ട്രാജഡിയായി; 12 അടി ഉയരത്തിൽ നിന്ന് ദമ്പതികൾ സ്​റ്റേജിലേക്ക്​ വീഴുന്ന വിഡി​യോ

text_fields
bookmark_border
raipur wedding swing accident
cancel

റായ്​പൂർ: നമ്മുടെ നാട്ടിൽ വിവാഹ സീസണായതോടെ നൂതനമായ ആശയങ്ങൾ നടപ്പാക്കി പരിപാടി കെ​ങ്കേമമാക്കാനാണ്​ പ്രതിശ്രുത വധൂ-വരൻമാർ ശ്രമിക്കാറ്​. ഇവന്‍റ്​ മാനേജ്​മെന്‍റ്​ കമ്പനികൾ സംഘടിപ്പിക്കുന്ന വിവാഹങ്ങൾ സിനിമ സ്​റ്റൈലിലാണ്​ അണിയിച്ചൊരുക്കുന്നത്​. ക്ഷണിക്കപ്പെട്ട അതിഥികൾക്ക്​ മുന്നിൽ വധൂ-വരൻമാരുടെ എൻട്രി മനോഹരമാക്കാൻ അവർ ശ്രമിക്കാറുണ്ട്​. എന്നാൽ മാസ്​ ആക്കാൻ ശ്രമിച്ച്​ ദുരന്തമായി മാറിയ ഒരു എൻട്രി വിഡിയോ ആണിപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നത്​.

ഛത്തിസ്​ഗഡിലെ റായ്​പൂരിൽ നിന്നുള്ള നവദമ്പതികൾക്കാണ്​ ദുരനുഭവമുണ്ടായത്​. പൂത്തിരികൾ കത്തിക്കൊണ്ടിരിക്കുന്ന സ്​റ്റേജിലേക്ക് ദീര്‍ഘവൃത്താകൃതിയിലുള്ള ഊഞ്ഞാൽ പോലെ തോന്നിക്കുന്ന സ്റ്റാൻഡിൽ​ ഉയർന്നുപൊങ്ങുന്നതിനിടെയാണ്​ അപകടം​. പിറകിൽ ഡാ​ൻസർമാർ നൃത്തം ചെയ്യുന്നുണ്ടായിരുന്നു​.

12 അടി ഉയരത്തിൽ നിന്ന് വീണ ദമ്പതികളെ രക്ഷിക്കാനായി ബന്ധുക്കളും അതിഥികളും സ്​റ്റേജിലേക്ക്​ ഓടി. ഇരുവർക്കും നിസാര പരിക്കേറ്റു. വിവാഹ വേദി പൂർവസ്​ഥിതിയിലാക്കി 30 മിനിറ്റിനുശേഷം വിവാഹ ചടങ്ങുകൾ തുടർന്നു. അപകടത്തിന്‍റെ പൂർണ ഉത്തരവാദിത്തം ഇവന്‍റ്​ മാനേജ്‌മെന്‍റ്​ കമ്പനി ഏറ്റെടുത്തു.

വിഡിയോ:


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:weddingraipurviral video
News Summary - Bride and groom injured after falling off swing watch viral video
Next Story