Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബം​ഗ​ളൂ​രു​വി​ൽ...

ബം​ഗ​ളൂ​രു​വി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് ബി.​ജെ.​പി എം.​എ​ൽ.​എ

text_fields
bookmark_border
campaign
cancel
camera_alt

ബി.​ജെ.​പി എം.​എ​ൽ.​എ എ​സ്.​ടി. സോ​മ​ശേ​ഖ​ർ ബം​ഗ​ളൂ​രു നോ​ർ​ത്ത് സ്ഥാ​നാ​ർ​ഥി പ്ര​ഫ. എം.​വി. രാ​ജീ​വ് ഗൗ​ഡ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ വേ​ദി​യി​ൽ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു നോ​ർ​ത്തി​ൽ കോ​ൺ​​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ്ര​ഫ. എം.​വി. രാ​ജീ​വ് ഗൗ​ഡ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ബി.​ജെ.​പി എം.​എ​ൽ.​എ​യും രം​ഗ​ത്തി​റ​ങ്ങി. യ​ശ്വ​ന്ത്പു​ർ എം.​എ​ൽ.​എ എ​സ്.​ടി. സോ​മ​ശേ​ഖ​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പ്ര​ചാ​ര​ണ പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​ത്.

കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി ബി.​ജെ.​പി​യു​മാ​യി അ​ക​ലം പാ​ലി​ച്ച് ക​ഴി​യു​ക​യാ​ണ് സോ​മ​ശേ​ഖ​ർ. രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കാ​യി അ​ദ്ദേ​ഹം വോ​ട്ടു​ചെ​യ്തി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് വി​പ്പ് ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി ബി.​ജെ.​പി നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

സോ​മ​ശേ​ഖ​ർ കോ​ൺ​ഗ്ര​സി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹം ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ്, ബം​ഗ​ളൂ​രു നോ​ർ​ത്തി​ൽ കോ​ൺ​ഗ്ര​സ് പ്ര​ചാ​ര​ണ വേ​ദി​യി​ൽ അ​ദ്ദേ​ഹം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian PoliticsBengaluru NewsIndia NewsLok Sabha Elections 2024
News Summary - BJP MP to campaign for Congress candidate in Bangalore
Next Story