'ലഖ്നോവിന്‍റെ പേര് ലക്ഷ്മൺപൂർ എന്നാക്കി മാറ്റണം'; ആവശ്യവുമായി ബി.ജെ.പി എം.പി
text_fieldsലഖ്നോ: ലഖ്നോവിന്‍റെ പേര് ലക്ഷ്മൺപൂർ എന്നാക്കി മാറ്റണമെന്ന ആവശ്യമുന്നയിച്ച് പ്രതാപ്ഗഢ് ബി.ജെ.പി എം.പി സംഗം ലാൽ ഗുപ്ത . ഇതേ ആവശ്യമുന്നയിച്ച് ഇതിന് മുമ്പും അദ്ദേഹം രംഗത്തെത്തിയിരുന്നു.
ചൗധരി ചരൺ സിങ് ഇന്റർനാഷനൽ എയർപോർട്ടിന് പുറത്ത് ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണന്റെ വെങ്കല പ്രതിമ സ്ഥാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രസ്താവന. ആവശ്യമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്ക് എം.പി കത്തയച്ചിട്ടുണ്ട്.
"ത്രേതായുഗത്തില്‍ സഹോദരനായ ലക്ഷ്മണന് ശ്രീരാമന്‍ സമ്മാനിച്ചതാണ് ലഖ്നൗ എന്നൊരു ഐതിഹ്യമുണ്ട്. ആദ്യകാലത്ത് ലഖന്‍പൂര്‍ അല്ലെങ്കില്‍ ലക്ഷ്മണ്‍പൂര്‍ എന്നാണ് ലഖ്നോ അറിയപ്പെട്ടിരുന്നത്. എന്നാൽ 18-ാം നൂറ്റാണ്ടിൽ അന്നത്തെ നവാബ് അസഫ്-ഉദ്-ദൗള അതിനെ ലഖ്‌നോ എന്ന് പുനർനാമകരണം ചെയ്തു. രാജ്യം അമൃത്കാലത്തേക്ക് പ്രവേശിച്ചിരിക്കുകയാണ്. അതിനാൽ ഈ അടിമത്തത്തിന്‍റെ പ്രതീകം ഇല്ലാതാക്കേണ്ടതുണ്ട്"- കത്തിൽ ഗുപ്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.