Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകറൻസി/കാർഡ്​:...

കറൻസി/കാർഡ്​: തെരഞ്ഞെടുക്കാനുള്ള അവകാശം മോദിക്കില്ല​– ചിദംബരം

text_fields
bookmark_border
കറൻസി/കാർഡ്​: തെരഞ്ഞെടുക്കാനുള്ള അവകാശം മോദിക്കില്ല​– ചിദംബരം
cancel

ന്യൂഡൽഹി: കറൻസി രഹിത ഇടപാടുകളെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശങ്ങൾ ഒരിക്കലും നടക്കാത്ത കാര്യമാണെന്ന്​ കോൺഗ്രസ്​ നേതാവ്​ ചിദംബരം. ജനങ്ങൾ നോട്ട്​ രഹിത ഇടപാടുകളിലേക്ക്​ മാറണമെന്ന്​ പറയാൻ മോദിക്ക്​ അവകാശമില്ല. നോ​േട്ടാ കാർഡോ തെരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങൾക്കാണുള്ളതെന്നും ചിദംബരം പറഞ്ഞു. കോൺഗ്രസി​​െൻറ പ്രതിഷേധ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കള്ളപ്പണം, വ്യാജനോട്ടുകൾ, അഴിമതി എന്നിവ അവസാനിപ്പിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്​ദാനം അദ്ദേഹം ഒന്നുകൂടി പരിശോധിക്കുന്നതാണ്​ നല്ലത്​. രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളെ കഷ്​ടപ്പെടുത്തിയെന്നല്ലാതെ ലക്ഷ്യങ്ങളൊന്നും പൂർത്തീകരിക്കാൻ സർക്കാറിനായില്ല. മേയ്​– ജൂൺ മാസങ്ങളിൽ ആരംഭിക്കുന്ന എഞ്ചിനിയറിങ്​ –മെഡിക്കൽ കോളജുകളിലെ വിദ്യാർഥികൾക്ക്​ തലവരി പണം വാങ്ങില്ലെന്ന്​ മോദിക്ക്​ ഉറപ്പു നൽകാൻ കഴിയുമോയെന്നും ചിദംബരം വെല്ലുവിളിച്ചു.

നോട്ടു നിരോധനം സംബന്ധിച്ച്​ ആർ.ബി.​െഎ എപ്പോഴാണ്​ ഡയറക്​ടർമാർക്ക്​ നോട്ടീസ്​ അയച്ചതെന്നും എത്ര സമയമാണ്​ അനുവദിച്ചതെന്നും വ്യക്തമാക്കണം. നവംബർ എട്ടിന്​ കാബിനറ്റ്​ മീറ്റിങ്​ നടത്തിയെന്നതിന്​ യാതൊരു തെളിവും ലഭിച്ചിട്ടില്ല. മന്ത്രിമാരെ തടവിലാക്കിയാണ്​ മോദി നോട്ട്​ പിൻവലിക്കൽ പ്രഖ്യാപനം നടത്തിയതെന്നും ചിദംബരം കുറ്റപ്പെടുത്തി.

 ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നല്ല പരിപാടി സംഘാടകരാണ്​ ബി.ജെ.പി സർക്കാർ.  സർക്കാറി​​െൻറ എല്ലാ പരിപാടികളും ദിവസങ്ങൾ മാത്രമേ നിൽക്കുകയുള്ളൂ. സ്വച്ഛ ഭാരത്​, സ്​കിൽ ഇന്ത്യ എന്നിവയെ കുറിച്ചൊന്നും ആരും മിണ്ടുന്നില്ലെന്നും ചിദംബരം പരിഹസിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbip chidambaram
News Summary - BJP Govt is the best event manager known to Indian history.
Next Story