Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബംഗാൾ സഖ്യം;...

ബംഗാൾ സഖ്യം; കോൺഗ്രസിനെ ഇനിയും കാത്തുനിൽക്കാനാവില്ല -സി.പി.എം

text_fields
bookmark_border
ബംഗാൾ സഖ്യം; കോൺഗ്രസിനെ ഇനിയും കാത്തുനിൽക്കാനാവില്ല -സി.പി.എം
cancel

ന്യൂ​ഡ​ൽ​ഹി: ബം​ഗാ​ളി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യ​മാ​യി മ​ത്സ​രി​ക്കു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് തീ​രു​മാ​ന​ത്തി​ന് അ​നി​ശ്ചി​ത​മാ​യി കാ​ത്തു​നി​ൽ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സി.​പി.​എം. സ​ഖ്യം സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ൽ 42 സീ​റ്റി​ലും മ​ത്സ​രി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പ് പാ​ർ​ട്ടി എ​ടു​ത്തി​ട്ടു​​ണ്ടെ​ന്നും സം​സ്ഥാ​ന ഘ​ട​കം പ​റ​യു​ന്നു. കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ഉ​ട​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് സ​ലിം പ​റ​ഞ്ഞു.

ബി.​ജെ.​പി, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് വി​രു​ദ്ധ ശ​ക്തി​ക​ൾ​ക്കാ​യി ഞ​ങ്ങ​ളു​ടെ വാ​തി​ലു​ക​ൾ തു​റ​ന്നി​രി​ക്കു​ക​യാ​ണ്. ഈ ​പോ​രാ​ട്ട​ത്തി​ൽ കോ​ൺ​ഗ്ര​സ് ഒ​പ്പ​മു​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. എ​ന്നാ​ൽ, അ​നി​ശ്ചി​ത​മാ​യി കാ​ത്തി​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

22 സീ​റ്റു​ക​ളി​ൽ ത​നി​ച്ച് മ​ത്സ​രി​ക്കാ​നാ​ണ് നി​ല​വി​ൽ പാ​ർ​ട്ടി തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സം​സ്ഥാ​ന നേ​താ​ക്ക​ൾ പ​റ​യു​ന്നു. ഒ​മ്പ​ത് സീ​റ്റു​ക​ൾ മ​റ്റു ഇ​ട​തു​മു​ന്ന​ണി അം​ഗ​ങ്ങ​ളു​മാ​യി പ​ങ്കി​ടും. കോ​ൺ​ഗ്ര​സ്, ഇ​ന്ത്യ​ൻ സെ​ക്യു​ല​ർ ഫ്ര​ണ്ട് (ഐ.​എ​സ്.​എ​ഫ്) പോ​ലു​ള്ള പാ​ർ​ട്ടി​ക​ൾ സ​ഖ്യ​ത്തി​ന് ത​യാ​റാ​യാ​ൽ 11 സീ​റ്റു​ക​ൾ ന​ൽ​കാ​നാ​ണ് സി.​പി എ​മ്മി​ന്റെ തീ​രു​മാ​നം.

ദേ​ശീ​യ ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ്, സി.​പി.​എം, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക​ൾ സ​ഖ്യ​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് തൃ​ണ​മൂ​ലും സി.​പി.​എ​മ്മും ഒ​രു​വി​ധ​ത്തി​ലും യോ​ജി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​നാ​കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബം​ഗാ​ൾ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​നാ​യ അ​ധീ​ർ ര​ഞ്ജ​ൻ ചൗ​ധ​രി​ക്ക് സി.​പി.​എ​മ്മു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്.

എ​ന്നാ​ൽ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സു​മാ​യു​ള്ള നീ​ക്കു​പോ​ക്ക് സം​ബ​ന്ധി​ച്ചും ദേ​ശീ​യ​ത​ല​ത്തി​ൽ ച​ർ​ച്ച ന​ട​ക്കു​ന്ന​തി​ലാ​ണ് തീ​രു​മാ​നം നീ​ളു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. കോ​ൺ​ഗ്ര​സ് മമതക്കൊപ്പം പോ​യാ​ൽ പാ​ർ​ട്ടി എ​ല്ലാ സീ​റ്റി​ലും മ​ത്സ​രി​ക്കു​മെ​ന്നും സി.​പി.​എം സം​സ്ഥാ​ന നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressCPMLok Sabha Elections 2024Bengal Alliance
News Summary - Bengal Alliance; Can't wait for Congress any longer - CPM
Next Story