Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅസമിൽ മുതിർന്ന...

അസമിൽ മുതിർന്ന കോൺഗ്രസ് നേതാവിനെ ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

text_fields
bookmark_border
deadbody
cancel

ഗുവാഹത്തി: അസമിൽ മുതിർന്ന കോൺഗ്രസ് നേതാവിനെ ഓഫിസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗുവാഹത്തിയിലെ നേതാവായ രാജു പ്രസാദ് ശർമ (65)യാണ് മരിച്ചത്. തെൻറ മരണത്തിൽ ആരും ഉത്തരവാദികളല്ലെന്ന് വ്യക്തമാക്കിയുള്ള ആത്മഹത്യാക്കുറിപ്പ് മൃതദേഹത്തിന് സമീപത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

അവിവാഹിതനായ ശർമ, കടുത്ത മതവിശ്വാസിയായിരുന്നെന്ന് പാർട്ടി നേതാക്കൾ പറയുന്നു. കഴിഞ്ഞ 40 വർഷമായി പാർട്ടിയിൽ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ചിരുന്ന ശർമ, വിവിധ സാമൂഹിക സംഘടനകളുടേയും ഭാഗമായിരുന്നു.

പോസ്റ്റ് മോർട്ടത്തിന് ശേഷം പാർട്ടി ആസ്ഥാനത്തെത്തിച്ച മൃതദേഹത്തിൽ സംസ്ഥാന അധ്യക്ഷൻ ഭൂപൻ ബോറയടക്കമുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു. മരിക്കുംമുമ്പുള്ള ശർമയുടെ ആഗ്രഹപ്രകാരം, അദ്ദേഹത്തിെൻറ മൃതദേഹം ഗുവാഹത്തി മെഡിക്കൽ കോളജിന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DeathnewsAssam Congress Leader
News Summary - Assam Congress Leader, 65, Found Dead At Cremation Ground Office
Next Story