Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഓക്​സിജൻ...

ഓക്​സിജൻ ആവശ്യപ്പെട്ട്​ സംസ്​ഥാനങ്ങൾക്ക്​ കെജ്​രിവാളിന്‍റെ കത്ത്​

text_fields
bookmark_border
Arvind Kejriwal
cancel

ന്യൂഡൽഹി: ഓക്​സിജൻ ക്ഷാമം രൂക്ഷമായതിനെത്തുടർന്ന്​ സംസ്​ഥാനങ്ങളോട്​ സഹായമഭ്യർഥിച്ച്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ.

'ഡൽഹിക്ക്​ ഓക്സിജൻ നൽകണമെന്ന് അഭ്യർഥിച്ച് എല്ലാ മുഖ്യമന്ത്രിമാർക്കും ഞാൻ കത്തെഴുതുകയാണ്​. കേന്ദ്ര സർക്കാർ സഹായിക്കുന്നുണ്ടെങ്കിലും കോവിഡ്​ വ്യാപനത്തിന്‍റെ രൂക്ഷത മൂലം ലഭ്യമായ എല്ലാ വിഭവങ്ങളും അപര്യാപ്തമാണ്​' -കെജ്​രിവാൾ ട്വീറ്റ്​ ചെയ്​തു.

ഓക്​സിജൻ ക്ഷാമത്തെ തുടർന്ന് ശനിയാഴ്ച​ ഡൽഹി ജയ്​പൂർ ഗോൾഡൻ ആശുപത്രിയിൽ ചികിത്സയിലിരുന്ന 20 കോവിഡ്​ രോഗികൾ മരിച്ചിരുന്നു. ​200 പേരുടെ ജീവൻ അപകടത്തിലാണെന്ന്​ ആശുപത്രി അധികൃതർ അറിയിച്ചു.

ഡൽഹി മൂൽചന്ദ്​ ആശുപത്രിയിലും ഓക്​സിജൻ ക്ഷാമം രൂക്ഷമാണ്​. സരോജ്​ ആശുപത്രിയിൽ ​ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ രോഗികളെ ഡിസ്​ചാർജ്​ ചെയ്യുന്നുവെന്ന റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. ഡൽഹിയിലെ പല ആശുപത്രികളും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. കഴിഞ്ഞ ദിവസവും ഡൽഹിയിൽ ഓക്​സിജൻ ക്ഷാമത്തെ തുടർന്ന്​ രോഗികൾ മരിച്ചിരുന്നു.

കോവിഡ്​ ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്​ഥാനങ്ങളിലൊന്നായ ഡൽഹിയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിദിനം 20,000 ത്തിലധികം കേസുകളാണ്​ റിപ്പോർട്ട്​ ചെയ്യുന്നത്​. 24,331 പുതിയ കേസുകളാണ്​ ശനിയാഴ്ച റിപ്പോർട്ട്​ ചെയ്​തത്​. 348 പേരാണ്​ കഴിഞ്ഞ ദിവസം രോഗബാധമൂലം മരിച്ചത്​. സംസ്​ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന മരണനിരക്കാണിത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind KejriwalOxygen supply​Covid 19
News Summary - Arvind Kejriwal's letter To All Chief Ministers Asking For Spare Oxygen
Next Story