Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജീവ്​ ഗാന്ധി​െയ...

രാജീവ്​ ഗാന്ധി​െയ സിഖ്​ വിരുദ്ധ കലാപവുമായി ബന്ധപ്പെടുത്തുന്നത്​ തെറ്റെന്ന്​ അമരീന്ദർ സിങ്​

text_fields
bookmark_border
Amareendhar-Singh
cancel

ന്യൂഡൽഹി: അന്തരിച്ച പ്രധാനമന്ത്രി രാജീവ്​ ഗാന്ധിയെ 1984​െല സിഖ്​ വിരുദ്ധ കലാപവുമായി ബന്ധപ്പെടുത്തി പ്രധാനമന്ത ്രി നരേന്ദ്ര​ മോദി സംസാരിച്ചത്​ തെറ്റാണെന്ന്​ പഞ്ചാബ്​ മുഖമന്ത്രി അമരീന്ദർ സിങ്​. ഒരാൾ മോദി​െയ ഗോധ്ര കൂട് ടക്കൊലവുമായി ബന്ധ​പ്പെടുത്തി സംസാരിച്ചാൽ എന്തു സംഭവിക്കും​​? അദ്ദേഹം ചോദിച്ചു.

സിഖ്​ കൂട്ട​െക്കല സംബന ്ധിച്ച വിഷയത്തിൽ സംഭവിച്ചത്​ സംഭവിച്ചു. ഇനി​െയന്ത്​ ചെയ്യാനാണ്​ എന്ന സാം പിത്രോഡയു​െട വാദത്തെയും അമരീന്ദർ സിങ്​ തള്ളിക്കളഞ്ഞു. 1984 ലെ സിഖ്​ വിരുദ്ധ കലാപം വൻ ദുരന്തമായിരുന്നു. ഇരകൾക്ക്​ ഇതുവരെയും നീതി ലഭിച്ചിട്ടില്ല. ചില നേതാക്കൾ വ്യക്​തിപരമായി കലാപത്തിൽ പ​ങ്കെടുത്തു​െവന്ന ആരോപണം ഉയർന്നപ്പോൾ അവർക്ക്​ നിയമപരമായ ശിക്ഷയും ലഭിച്ചിട്ടുണ്ട്​. ചിലരുടെ പേരുകൾ ഉയർന്നു കേട്ടിട്ടുണ്ട്​. എന്നാൽ അതിനർഥം മോദിക്ക്​ രാജീവ്​ ഗാന്ധിയേയൊ കോൺഗ്രസിനെയോ അതിൽ ഉൾപ്പെടുത്താൻ സാധിക്കുമെന്നല്ല. നിരവധി ബി.ജ.പി - ആർ.എസ്​.എസ്​ നേതാക്കളുടെ പേരുകളും പൊലീസ്​ ​എഫ്​.ഐ.ആറിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന്​ മോദിക്ക്​ അറിയാമെന്നും അമരീന്ദർ സിങ്​ പറഞ്ഞു.

വൻ മരങ്ങൾ വീഴു​േമ്പാൾ ഭൂമി കുലുങ്ങുമെന്ന രാജീവ്​ ഗാന്ധിയുടെ വിവാദ പ്രസംഗം നേരത്തെ ബി.ജെ.പി ട്വീറ്റ്​ ചെയ്​തിരുന്നു. ഇന്ദിരാഗാന്ധിയുടെ കൊലപാതകമാണ്​ 1984ലെ സിഖ്​ വിരുദ്ധ കലാപത്തിലേക്ക്​ നയിച്ചതെന്ന സൂചനയായിരുന്നു പ്രസംഗത്തിലുണ്ടായിരുന്നത്​. ഈ പ്രസംഗം സിഖ്​ കൂട്ടക്കൊലക്ക്​​ ഉത്തരവാദി രാജീവ്​ ഗാന്ധിയാ​െണന്നതിൻെറ തെളിവാണെന്നായിരുന്നു ബി.ജെ.പിയുടെ വാദം. ഇതിനെതിരെയാണ്​ അമരീന്ദർ സിങ്ങിൻെറ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajeev gandhimalayalam newsCaptain Amareendhar SinghLok Sabha Electon 2019
News Summary - Amarinder Singh To PM Modi - India News
Next Story