Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസുപ്രീംകോടതിയിൽ...

സുപ്രീംകോടതിയിൽ ഇ.ഡിയുടെ മറുപടി; ‘മദ്യനയ അഴിമതിയിൽ മുഖ്യ ഗുണഭോക്താവ് ‘ആപ്’’

text_fields
bookmark_border
supreme court
cancel

ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​യി​ലൂ​ടെ ല​ഭി​ച്ച പ​ണ​ത്തി​ന്റെ മു​ഖ്യ ഗു​ണ​ഭോ​ക്താ​വ് ആം ​ആ​ദ്മി പാ​ർ​ട്ടി​യാ​ണെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ.​ഡി) സു​പ്രീം​കോ​ട​തി​യി​ൽ. പാ​ർ​ട്ടി ദേ​ശീ​യ ക​ൺ​വീ​ന​റും മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ മു​ഖേ​ന​യാ​ണ് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തെ​ന്നും ഏ​ക​ദേ​ശം 45 കോ​ടി രൂ​പ 2022ലെ ​ഗോ​വ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ വി​നി​യോ​ഗി​ച്ചെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞെ​ന്നും ഇ.​ഡി സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റി​നെ​തി​രെ കെ​ജ്രി​വാ​ൾ സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഇ.​ഡി മ​റു​പ​ടി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ഇ.​ഡി ക​ള്ളം പ​റ​യു​ന്ന യ​ന്ത്ര​മാ​യെ​ന്ന് ആം ​ആ​ദ്മി പാ​ർ​ട്ടി ആ​രോ​പി​ച്ചു.

ഗോ​വ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് സ​ർ​വേ ജീ​വ​ന​ക്കാ​ർ, ഏ​രി​യ മാ​നേ​ജ​ർ​മാ​ർ, അ​സം​ബ്ലി മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​ർ​ക്ക് പ​ണം ന​ൽ​കി​യെ​ന്ന് ഇ​തി​നാ​യി നി​യോ​ഗി​ച്ച​വ​ർ വെ​ളി​പ്പെ​ടു​ത്തി​യെ​ന്നും ഇ.​ഡി അ​വ​കാ​ശ​പ്പെ​ട്ടു. ക​ള്ള​പ്പ​ണം ത​ട​യ​ൽ നി​യ​മ​ങ്ങ​ളു​ടെ വി​വി​ധ വ​കു​പ്പു​ക​ൾ​പ്ര​കാ​രം ആം ​ആ​ദ്മി പാ​ർ​ട്ടി അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ മു​ഖേ​ന​യാ​ണ് കു​റ്റം​ചെ​യ്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് പ​ണ​മു​ണ്ടാ​ക്കി വി​നി​യോ​ഗി​ച്ച​തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ദേ​ശീ​യ ക​ൺ​വീ​ന​റെ​ന്ന നി​ല​യി​ൽ അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​നാ​ണ്. മ​ദ്യ​ന​യ​മു​ണ്ടാ​ക്കി​യ​ത് കെ​ജ്രി​വാ​ളാ​ണെ​ന്ന് സാ​ക്ഷി​മൊ​ഴി​ക​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​ണെ​ന്നും അ​റ​സ്റ്റി​നെ​തി​രെ ന​ൽ​കി​യ ഹ​ര​ജി ത​ള്ളി​ക്ക​ള​യ​ണ​മെ​ന്നും ഇ.​ഡി ബോ​ധി​പ്പി​ച്ചു. അ​റ​സ്റ്റി​നെ​തി​രെ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഏ​പ്രി​ൽ 24ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി ഇ.​ഡി​യോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു. കേ​സി​ൽ അ​ടു​ത്ത​യാ​ഴ്ച വാ​ദം കേ​ൾ​ക്കും. അ​റ​സ്റ്റ്ചോ​ദ്യം ചെ​യ്ത് സ​മ​ർ​പ്പി​ച്ച ഹ​ര​ജി ഡ​ൽ​ഹി ഹൈ​കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മാ​ർ​ച്ച് 21ന് ​അ​റ​സ്റ്റി​ലാ​യ അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ തി​ഹാ​ർ ജ​യി​ലി​ൽ ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPEDDelhi Excise ScamExcise Scam
News Summary - AAP Major Beneficiary of Proceeds from Excise Scam, Used Funds in Goa Elections: ED Informs Supreme Court
Next Story