Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ 36,000...

ഇന്ത്യയിൽ 36,000 റോഹിങ്ക്യകൾ; ഭീകരബന്ധം തള്ളിക്കളയാനാകില്ല-ബി.എസ്​.എഫ്​

text_fields
bookmark_border
rohingya
cancel

ന്യൂഡൽഹി: രാജ്യത്ത്​  36,000ത്തോളം റോഹിങ്ക്യകളുണ്ടെന്നും ഇവർക്ക്​ ഭീകര സംഘടനകളുമായി ബന്ധമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും ബി.എസ്​.എഫ്​. ഇൗ വർഷം ഒക്​ടോബർ 31വരെ അതിർത്തി രക്ഷാസേന ഇന്ത്യ^ബംഗ്ലാദേശ്​ അതിർത്തിയിൽ 87 റോഹിങ്ക്യകളെ പിടികൂടിയതായും ഇവരിൽ 76 പേരെ ബംഗ്ലാദേശിലേക്ക്​ തിരിച്ചയച്ചതായും സേനാ ഡയറക്​ടർ ജനറൽ ​െക.കെ. ശർമ പറഞ്ഞു.

ഡിസംബർ ഒന്നിന്​ നടക്കുന്ന ബി.എസ്​.എഫി​​െൻറ 52ാമത്​ ഉയിർപ്പ്​ ദിനത്തോടനുബന്ധിച്ച്​ വാർത്തലേഖകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെ പിടികൂടിയവരിൽനിന്ന്​ ആയുധങ്ങളോ വെടിക്കോപ്പുകളോ കണ്ടെടുത്തിട്ടില്ല. ആർക്കും ഭീകരബന്ധമുള്ളതായും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. തനിക്ക്​ അവരെപ്പറ്റി സംശയമൊന്നുമില്ലെന്നും ശർമ പറഞ്ഞു. എന്നാൽ, റോഹിങ്ക്യൻ മുസ്​ലിംകൾ ​ ഏതെങ്കിലും ഭീകരസംഘടനകളുമായി ബന്ധപ്പെട്ടാലുണ്ടാകാവുന്ന പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന്​  സഹ​സൈനിക വിഭാഗങ്ങൾ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFterror linksrohingya crisismalayalam news
News Summary - 36,000 Rohingyas in India, terror links cannot be ruled out: BSF-India news
Next Story