Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightകാലവർഷം: കരയിലും...

കാലവർഷം: കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന വാഹനം വേണമെന്ന്​ കേരളം

text_fields
bookmark_border
ambhibian-vehicle
cancel
camera_alt??.????.??????? ??????? ???????????? ????????????? ?????

തിരുവനന്തപുരം: കാലവർഷക്കെടുതികൾ മുന്നിൽ കണ്ട്​ കരയിലും വെള്ളത്തിലും സഞ്ചാരിക്കാവുന്ന അംഫിബിയൻ വാഹനം വേണമെന്ന്​ കേരളം കേന്ദ്ര ആഭ്യന്തര മന്ത്രലയത്തോട്​ ആവശ്യപ്പെട്ടു. കേരളത്തിലെ മഴക്കാല മുന്നൊരുക്ക നടപടികളുടെ ഭാഗമായി ബി.എസ്.എഫി​​​െൻറ രണ്ട് വാട്ടര്‍ വിങ്ങ് ടീം കേരളത്തില്‍ മുന്‍കൂട്ടി എത്തിക്കണം. അംഫിബിയന്‍ വാഹനം ഉള്‍പ്പെടുന്ന രണ്ട് വാട്ടര്‍ വിങ്ങ് ടീമിനെ പാലക്കാടും കണ്ണൂരും നിലനിര്‍ത്തണമെന്നും സംസ്​ഥാന ദുരന്ത നിവാര അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്​. പാകിസ്​താനുമായി അതിരിടുന്ന ഗുജറാത്തിലെ റാൻ ഓഫ്​ കച്ച്​ ഭാഗത്താണ്​​ ബി.എസ്​.എഫ്​ കാര്യമായിട്ടും ഇത്തരം ആൾ ടെറയിൻ വെഹിക്കിൾ ഉപയോഗിക്കുന്നത്​.

ജൂൺ ഒന്നുമുതൽ കാലവർഷത്തിന് തുടക്കമാകുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻ.ഡി.ആർ.എഫ്) നാല് സംഘം കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു​. കാലവർഷമെത്തുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത പ്രതികരണ സേനയെ മുൻകൂട്ടി വിന്യസിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടതി​​​െൻറ അടിസ്​ഥാനത്തിലാണിത്​. 

എൻ.ഡി.ആർ.എഫി​​​െൻറ ഒരു സംഘത്തിൽ 48 പേരാണുണ്ടാവുക. വയനാട്, ഇടുക്കി, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലാണ് ആദ്യ സംഘം എത്തുക. എൻ.ഡി.ആർ.എഫി​​​െൻറ ഒരു സംഘം നിലവിൽ തൃശൂരിലുണ്ട്. ഇതിനുപുറമെയാണ്​ ബി.എസ്.എഫി​​​െൻറ രണ്ട് വാട്ടര്‍ വിങ്ങ് സംഘത്തെ കൂടി ആവശ്യപ്പെട്ടിരിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BSFhot wheelsamphibian vehicle
News Summary - kerala request amphibian vehicle
Next Story