Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightവിപണിയെ അമ്പരപ്പിച്ച്​...

വിപണിയെ അമ്പരപ്പിച്ച്​ ടെസ്​ലയുടെ ഇലക്​ട്രിക്​ ട്രക്കുകൾ

text_fields
bookmark_border
tesla
cancel

ഇലക്ട്രിക്​ വാഹന നിർമാതാക്കളിലെ അതികായരായ ടെസ്​ല ഇലക്​ട്രിക്​ ട്രക്ക്​​ വിപണിയിലവതരിപ്പിച്ചു. ലോസ്​ ആഞ്ചലസിൽ നടന്ന ചടങ്ങിലാണ്​​ കമ്പനി പുതിയ മോഡൽ പുറത്തിറക്കിയത്​. പുതിയ സ്​പോർട്​സ്​ കാറും ടെസ്​ല ഇതേവേദിയിൽ പുറത്തിറക്കി. ബ്ലാക്ക്​ ഹ്യൂ, മെറ്റാലിക്​ സിൽവർ എന്നീ രണ്ട്​ നിറങ്ങളിലായിരിക്കും ടെസ്​ലയുടെ പുതിയ ട്രക്കുകൾ. ടെസ്​ലയുടെ മോഡൽ3യുമായി സാമ്യമുള്ളതാണ് ട്രക്കി​​​​​െൻറ​ കാബിനിൻ ഡിസൈൻ. ഗിയർ ലിവർ, ടേൺ സിഗ്​നൽ ഉൾപ്പടെ പല ഘടകങ്ങളും ടെസ്​ല മോഡൽ3യിൽ നിന്ന്​ കടം കൊണ്ടിട്ടുണ്ട്​. ടെസ്​ലയുടെ മുൻ ട്രക്കുകളിൽ നിന്ന്​ വ്യത്യസ്​തമായ ഡിസൈനാണ്​ സ്​റ്റീയറിങ്​ വീലിന്​ നൽകിയിരിക്കുന്നത്​. 

Semi_Interior_Overview


സാധാരണ ഫുൾ ടാങ്ക്​ ഡീസലിൽ ഒരു ​ട്രക്കിന്​​​ 1,600 കിലോമീറ്റർ വരെയാണ്​​ സഞ്ചരിക്കാൻ സാധിക്കുക. എന്നാൽ, 30 മിനിറ്റ്​ ചാർജ്​ ചെയ്​താൽ 400 മുതൽ 625 കിലോ മീറ്റർ വരെ സഞ്ചരിക്കാൻ പുതിയ ട്രക്കിന്​​ സാധിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. മറ്റ്​ ട്രക്കുകളുമായി താരത്മ്യം ചെയ്യു​േമ്പാൾ ടെസ്​ലയുടെ ട്രക്കിന്​​ വേഗതയും കൂടുതലാണ്​. ​ ഇതിനൊടൊപ്പം സൗരോർജം ഉപയോഗിച്ചുള്ള മെഗാ ചാർജർ സംവിധാനവും കമ്പനി സ്ഥാപിക്കും​. 

truck 123

സെൽഫ്​ ഡ്രൈവിങ്​ സാ​േങ്കതികവിദ്യയാണ്​ മറ്റൊരു പ്രത്യേകത. സെൽഫ്​ ഡ്രൈവിങ്​ സ​ാ​േങ്കതികവിദ്യ ഉപയോഗിച്ച്​ ഒരുപാട്​ ​ട്രക്കുകളെ വരിവരിയായി കൊണ്ടുപോവാൻ സാധിക്കും. പുതിയ സാ​േങ്കതിതവിദ്യയിൽ ഏറ്റവും മുന്നിലുള്ള ട്രക്കിന്​​ മാത്രം ഡ്രൈവറുണ്ടായാൽ മതി. മറ്റുള്ളവക്ക്​ മുമ്പിലെ ​ട്രക്കിനെ പിന്തുടർന്ന്​ യാത്ര ചെയ്യാൻ സാധിക്കും.​ അതേസമയം, ട്രക്കി​​​​​​െൻറ വില സംബന്ധിച്ച വിവരങ്ങളൊന്നും ടെസ്​ല പുറത്തുവിട്ടിട്ടില്ല. എന്നാൽ, 5000 ഡോളർ നൽകി വാഹനം ബുക്ക്​ ചെയ്യുന്നതിനുള്ള സൗകര്യം ആരംഭിച്ചിട്ടുണ്ട്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsteslaSEMI TRUCKElectric truck
News Summary - This is Tesla’s big new all-electric truck – the Tesla Semi-Hotwheels
Next Story