Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightകൂടുതൽ എലൈറ്റായി

കൂടുതൽ എലൈറ്റായി ​െഎ20

text_fields
bookmark_border
HYUNDAI-E-I-20
cancel

ഒാ​േട്ടാ എക്​സ്​പോയിൽ സ്വിഫ്​റ്റി​​െൻറ മായക്കാഴ്​ചകളിൽ മുങ്ങിപ്പോയൊരു താരമുണ്ട്. എന്നും അതായിരുന്നു ഇൗ കരുത്ത​​െൻറ വിധി. മഹാഭാരതത്തി​ലെ ഭീമനെപ്പോലെ രണ്ടാമനാകാൻ ജനിച്ചവൻ. മഹാഭാരതത്തിൽ അർജുനനാണ്​മുമ്പനെങ്കിൽ വാഹനേതിഹാസത്തിൽ സ്വിഫ്​റ്റിനാണ്​ ആ റോൾ. എലൈറ്റ്​ ​െഎ20യാണ്​ എന്നും പിന്നിലാക്കപ്പെടുന്ന ആ ഹതഭാഗ്യൻ. 

വിൽപന പട്ടികകളിൽ രണ്ടാമൂഴക്കാരനാണെങ്കിലും ജനമനസ്സുകളിൽ ഹ്യൂണ്ടായുടെ എലൈറ്റ്​ ​െഎ 20 എന്നും ഒന്നാമതായിരുന്നു. ഇൗടും കരുത്തും ഭംഗിയും ഒത്തിണങ്ങിയ ​െഎ20 ലക്ഷക്കണക്കിന്​ ഇന്ത്യക്കാർക്ക്​ സംതൃപ്​തിയേകുന്നുണ്ട്​. കഴിഞ്ഞ ഒാ​േട്ടാ എക്​സ്​പോയിലെ മുഖ്യ ആകർഷണങ്ങളിലൊന്ന്​ മുഖംമിനുക്കിയ എലൈറ്റ്​ ​െഎ20യായിരുന്നു. ചെറിയ മാറ്റങ്ങളോടെയാണെങ്കിലും കൂടുതൽ ആകർഷകമായാണ്​ എലൈറ്റി​െന ഹ്യൂണ്ടായ്​ അണിയിച്ചൊരുക്കിയിരിക്കുന്നത്​.

മുന്നിൽ പുതിയ ബമ്പറും ഗ്രില്ലും ഹെഡ്​ലൈറ്റും വന്നു. ഡെ ടൈം റണ്ണിങ് ലാ​േമ്പാടുകൂടിയ ഹെഡ്​ലൈറ്റ്​ കൂടുതൽ മനോഹരം. പിറകിൽ ടെയിൽ ലൈറ്റും ബമ്പറും മാറിയിട്ടുണ്ട്​. ടെയിൽ ലൈറ്റിലെ പുതിയ എൽ.ഇ.ഡി വിന്യാസം മികച്ചത്​. ​േനര​െത്ത ബമ്പറിൽ പിടിപ്പിച്ചിരുന്ന നമ്പർ പ്ലേറ്റി​​െൻറ സ്​ഥാനം മുകളിലേക്ക്​ മാറി. മുട്ടയോട്​ സാമ്യമുള്ള അഞ്ച്​ കണ്ണറകളുള്ള പുത്തൻ 15ഇഞ്ച്​ അലോയ്​വീലുകളും ഗാംഭീര്യം നൽകും. 

ഉള്ളിലെ മാറ്റങ്ങളിൽ പ്രധാനം ഏഴ്​ ഇഞ്ച്​ ഇൻഫോടൈൻമ​െൻറ്​ സിസ്​റ്റത്തി​​െൻറ വരവാണ്​. നാവിഗേഷൻ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയ്​ഡ്​ ഒാ​േട്ടാ തുടങ്ങിയ പ്രത്യേകതകളും ഇതിലുണ്ട്​. ഒാ​േട്ടാമാറ്റിക്​ ക്ലൈമറ്റിക്​ കൺട്രോൾ, ടിൽറ്റ്​ ആൻഡ്​ ടെലസ്​കോപിക്​ സ്​റ്റിയറിങ്, തനിയെ മടങ്ങുന്ന സൈഡ്​ മിററുകൾ, സ്​റ്റിയറിങ്ങ​ിലെ നിയന്ത്രണങ്ങൾ, എട്ട്​ സ്​പീക്കറുകൾ തുടങ്ങിയവയാണ്​ മറ്റ്​ പ്രത്യേകതകൾ.

വിവിധ വേരിയൻറുകളിലായി ഇനിയുമേറെ സവിശേഷതകളും എലൈറ്റിനുണ്ട്​. എ.ബി.എസ്​, ഇരട്ട എയർബാഗ്​, സ്​പീഡ്​ സെൻസ്​ ചെയ്​ത്​ ലോക്കാകുന്ന ഡോറുകൾ തുടങ്ങിയവ സ്​റ്റാൻഡേർഡ്​ ആയി നൽകാൻ ഹ്യൂണ്ടായ്​ ശ്രദ്ധിച്ചിട്ടുണ്ട്​.  1396 സി.സി ഡീസൽ എൻജിൻ 88 ബി.എച്ച്​.പി കരുത്ത്​ ഉൽപാദിപ്പിക്കും. 22.54 കിലോമീറ്ററാണ്​ ഇന്ധനക്ഷമത. 1197 സി.സി പെട്രോൾ എൻജിൻ 81 ബി.എച്ച്​.പി കരുത്ത്​ ഉൽപാദിപ്പിക്കും. 18.6 കി​േലാമീറ്ററാണ്​ ഇന്ധനക്ഷമത. 

എന്നും എലൈറ്റിലെ താരങ്ങൾ ഡീസൽ വാഹനങ്ങളായിരുന്നു. മികച്ച കുതിപ്പും ഇന്ധനക്ഷമതയും അവയുടെ പ്രത്യേകതകളുമാണ്​. കുറഞ്ഞ ഒാട്ടമുള്ളവർക്ക്​ പെട്രോൾ എലൈറ്റ്​ പരിഗണിക്കാവുന്നതാണ്​. ഡീസലും പെട്രോളും തമ്മിൽ വിലയിൽ 1.20 മുതൽ 1.40 ലക്ഷം വരെ വ്യത്യാസമുണ്ട്​. മുടക്കുമുതൽ കുറവുള്ളവർക്ക്​ പെട്രോളായിരിക്കും ലാഭകരം. ത്രസിപ്പിക്കുന്ന കുതിപ്പും ആറ്​ സ്​പീഡ്​ ഗിയർബോക്​സി​​െൻറ സമാധാനവും ആഗ്രഹിക്കുന്നവർക്ക്​ തീർച്ചയായും ഡീസൽ പരിഗണിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:automobilemalayalam newsHyundai i20elite i20Trendy Car
News Summary - Trendy Car Hyundai i20 -Hotwheels News
Next Story