Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപരിഷ്​കാരിയായി...

പരിഷ്​കാരിയായി വെർണയുമെത്തി; വില 9.30 ലക്ഷം മുതൽ

text_fields
bookmark_border
verna1
cancel

കോവിഡിൻെറ ഭീതി മാറി ലോകം വീണ്ടും മുന്നോട്ടുകുതിക്കു​േമ്പാൾ നിരത്തിൽ ഇനിയൊരു പുത്തൻ അവതാരം കൂടിയുണ്ടാക ും. ഹൃുണ്ടായിയുടെ മുഖംമിനുക്കിയ വെർണ തിങ്കളാഴ്​ച ഇന്ത്യയിൽ അവതരിച്ചു. 1.0 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ പെട്രേ ാൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന്​ എൻജിൻ വകഭേദങ്ങളുമായാണ്​ വെർണയെത്തുന്നത്​.

verna3

മൂന്ന്​ എൻജിനുകളും ബി.എസ്​ 6 നിലവാരത്തിലുള്ളതാണ്​. ബേസിക്​ പെട്രോൾ മോഡലായ ‘എസ്​’ വേരിയൻറിന്​ 9.30 ലക്ഷമാണ്​ ഷോറൂം വില. 10.65 ലക്ഷം മുതൽ 15.09 ലക്ഷം വരെയാണ്​ ഡീസൽ വേരിയൻറുകളുടെ വില. ടർബോ പെട്രോൾ മോഡലിൽ എസ്​.എക്​സ്​ (ഒ) എന്ന ഒപ്​ഷൻ മാത്രമാണ്​ ലഭിക്കുക. 13.99 ലക്ഷമാണ്​ ഇതിൻെറ ഷോറൂം വില. ഏഴ്​ സ്​പീഡ്​ ഡ്യുവൽ ക്ലച്ച്​ ട്രാൻസ്​മിഷനാണ്​ ഇതിലുള്ളത്​​. 120 പി.എസ്​ പവറും 172 എൻ.എം ടോർക്കുമാണ്​ ഈ എൻജിൻ നൽകുക.

1.5 ലിറ്റർ ഗാമ പെട്രോൾ എൻജിൻ എസ്​, എസ്​.എക്​സ്​, എസ്​.എക്​സ്​ (ഒ) എന്നീ വേരിയൻറുകളിൽ ലഭ്യമാണ്​. ആറ്​ സ്​പീഡ്​ മാനുവൽ ഗിയർബോക്​സും സി.വി.ടി ഗിയർബോക്​സും ഇൗ വാഹനത്തിന്​ കുതിപ്പേകും​. 114 പി.എസ്​ പവറും 144 എൻ.എം ടോർക്കുമാണ്​ ഈ എൻജിൻെറ പരമാവധി കരുത്ത്​. 1.5 ലിറ്റർ സി.ആർ.ഡി.ഐ ഡീസൽ എൻജിൻ 115 പി.എസും 250 എൻ.എം ടോർക്കും കരുത്തേകും. ഇതേ എൻജിൻ തന്നെയാണ്​ പുതിയ ക്രെറ്റയിലും സഹോദര സ്​ഥാപനമായ കിയയുടെ സെൽറ്റോസിലും ഉപയോഗിക്കുന്നത്​.

verna4

പഴയ മോഡലിനേക്കാൾ ഒരുപാട്​ പരിഷ്​കാരങ്ങളാണ്​ വെർണയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്​. മുമ്പിലെ ഗ്രില്ലിനടക്കം മാറ്റങ്ങൾ വന്നു. ഇരുനിറത്തിലുള്ള അലോയ്​ വീൽ കൂടുതൽ അഴകേകുന്നു. പിന്നിൽ വരുത്തിയ പരിഷ്​കാരങ്ങളും കൂടുതൽ ചന്തം നൽകുന്നു. അകത്തും എണ്ണിയാലൊതുങ്ങാത്ത സവിശേഷതകളാണ്​ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്​.

എട്ട്​ ഇഞ്ച്​ ഇൻഫോടെയിൻ​മ​െൻറ്​ സംവിധാനം ഡാഷ്​ ബോർഡിൽ ഉയർന്നുനിൽപ്പുണ്ട്​. മുന്നിലെ വ​െൻറിലേറ്റഡ്​ സീറ്റുകൾ, വയർലെസ്​ മൊബൈൽ ഫോൺ ചാർജിങ്​, സൺറൂഫ്​, വോയ്​സ്​ കമാൻഡടക്കമുള്ള 45 ഫീച്ചറുകൾ അടങ്ങിയ ബ്ലൂലിങ്ക്​ കണക്​റ്റിവിറ്റി സംവിധാനം എന്നിവയെല്ലാം വെർണയെ മികവുറ്റതാക്കുന്നു.

verna2

എയർ ബാഗുകൾ, പാർക്കിങ്​ സെൻസറുകൾ, എ.ബി.എസ്​, ടയർ പ്രഷർ മോണിറ്ററിങ്​ സംവിധാനം അടക്കം സുരക്ഷയുടെ കാര്യത്തിലും മുൻപന്തിയിലാണ്​. മാരുതി സിയാസ്​, സ്​കോഡ റാപിഡ്​, ഫോക്​സ്​വാഗൺ വെ​േൻറ, ഉടൻ പുറത്തിറങ്ങാൻ പോകുന്ന ഹോണ്ട സിറ്റി എന്നിവയെല്ലാമാകും വെർണയുടെ എതിരാളികൾ. പുതിയ വെർണയുടെ ബുക്കിങ്​ കമ്പനി ആരംഭിച്ചിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HyundaiautomobileVerna
News Summary - hyundai verna 2020 model launched in india
Next Story