മാരുതിയെ വെല്ലുമോ ഇലക്ട്രിക് ക്വിഡ്
text_fieldsബജറ്റ് കാറുകളുടെ വിൽപനയിൽ ആധിപത്യം നേടിയ കമ്പനിയാണ് മാരുതി. സെഗ്മെൻറിൽ താരങ്ങളേറെയുണ്ടെങ്കിലും മാരുതിയുടെ വിൽപനയെ കാര്യമായി കുറക്കാൻ മറ്റ് കമ്പനികൾക്കൊന്നും സാധിച്ചിരുന്നില്ല. എന്നാൽ, ചുരുങ്ങിയ കാലം കൊണ്ട് സെഗ്മെൻറിൽ താരമായ മോഡലാണ് റെനോയുടെ ക്വിഡ്. ഇപ്പോൾ വിപണിയിൽ ആധിപത്യം നേടാൻ ക്വിഡിെൻറ ഇലക്ട്രിക് പതിപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് റെനോ.
ചൈനയിലാവും ബാറ്ററിയിൽ ഒാടുന്ന ക്വിഡ് ആദ്യം പുറത്തിറങ്ങുക. പിന്നാലെ ഇന്ത്യൻ വിപണിയിലേക്കും കാറെത്തും. കാറിനെ സംബന്ധിച്ച ചില പരീക്ഷണങ്ങൾ ഇന്ത്യയിലാണ് നടക്കുന്നത്. കേന്ദ്രസർക്കാറിെൻറ വൈദ്യുത വാഹന നയം വരുന്നതിനനുസരിച്ച് കാറിെൻറ അവതരണം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.
അടുത്ത അഞ്ചു വർഷത്തിനിടക്ക്(2017-^2022) രു വൈദ്യുത വാഹനം ഇന്ത്യയിൽ പുറത്തിറക്കാൻ റെനോക്ക് പദ്ധതിയുണ്ട്. ഇൗ കാലയളവിൽ ആഗോളവിപണിയിൽ 60 ശതമാനം വാഹനങ്ങളും വൈദ്യുതയിലേക്ക് മാറ്റാനും റെനോക്ക് പദ്ധതിയുണ്ട്. ഇക്കാലയളവിൽ എട്ടു മോഡലുകളും സഖ്യകമ്പനികളുമായി സഹകരിച്ച് 12 വൈദ്യുതീകരിച്ച മോഡലുകളുമാണ് റെനോ പുറത്തിറക്കുക.
രണ്ട് വർഷത്തിനകം ബാറ്ററിയിൽ ഒാടുന്ന ചെറുകാർ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച രണ്ടാമത്തെ കമ്പനിയാണ് റെനോ. ടോയോട്ട-^സുസുക്കി സഖ്യം വികസിപ്പിക്കുന്ന ചെറു ബാറ്ററി കാറാണ് ആദ്യമെത്തുക. മാരുതിയുടെ ഡീലർഷിപ്പിലുടെയായിരിക്കും കാറിെൻറ വിൽപന നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.