Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightഒറ്റ ചാർജിൽ 400 കി.മീ;...

ഒറ്റ ചാർജിൽ 400 കി.മീ; ഇലക്​ട്രിക്​ എസ്​.യു.വിയുമായി ഒൗഡി

text_fields
bookmark_border
audi-electric-suv-23
cancel

ഇലക്​​ട്രിക്​ വാഹന നിർമാണ രംഗത്തെ അതികായരായ ടെസ്​ലയെ വെല്ലുവിളിച്ച്​ ഒൗഡി. ഇ-ട്രോൺ എന്ന ഇലക്​ട്രിക്​ എസ്​.യു.വിയാണ്​​ ഒൗഡി പുതുതായി പുറത്തിറക്കിരിക്കുന്നത്​. സാൻഫ്രാൻസിസ്​കോയിൽ നടന്ന ഒൗഡി ഗ്ലോബൽ സമ്മിറ്റിലാണ് കമ്പനി പുതിയ വാഹനം​ പ്രദർശിപ്പിച്ചത്​. 2019ൽ ഒൗഡിയുടെ ഇലക്​ട്രിക്​ എസ്​.യു.വി ഇന്ത്യൻ വിപണിയിലെത്തും. ഏകദേശം 66.92 ലക്ഷമാണ്​ ഒൗഡിയുടെ പുതിയ എസ്​.യു.വിയുടെ വില.

etron-suv-inerior

125 കിലോ വാട്ട്​ പവറുള്ള ഇലക്​ട്രിക്​ മോ​േട്ടാർ മുൻ വീലുകൾക്കും 256 കിലോ വാട്ട്​ മോട്ടർ പിൻ വീലുകൾക്ക്​ ശക്​തിപകരാനും നൽകിയിരിക്കുന്നു. ഇരു മോ​േട്ടാറുകളും കൂടി പരമാവധി 355 ബി.എച്ച്​.പി കരുത്താണ്​ നൽകുക. 561 എൻ.എം ടോർക്കാണ്​ ലഭിക്കുക. ബൂസ്​റ്റർ മോഡുകളിൽ വാഹനത്തി​​െൻറ പരമാവധി കരുത്ത്​ 408 ബി.എച്ച്​.പിയാകും. 95Kwh ലിഥിയം അയേൺ ബാറ്ററിയാണ്​ കാറിലുള്ളത്​.

അഞ്ച്​ സീറ്റുള്ള ഇ ട്രോണിന്​ ഒറ്റചാർജിൽ 400 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിക്കും. മണിക്കൂറിൽ 200 കിലോ മീറ്ററാണ്​ പരമാവധി വേഗത. 6.6 സെക്കൻഡിൽ 0-100 കിലോ മീറ്റർ വേഗത കൈവരിക്കും. ബൂസ്​റ്റർ മോഡിൽ 5.7 സെക്കൻഡിൽ 100 കിലോ മീറ്റർ വേഗത കൈവരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:audiautomobilee-tronmalayalam newsElectric suv
News Summary - E-TRON electric suv-Hotwheels
Next Story