യുവാക്കളുടെ ഹൃദയം കവരാൻ അപ്പാച്ചേ 

19:43 PM
06/12/2017
TVS-Apache-RR-310-front-quarter-12

ടി.വി.എസി​​​െൻറ പുതിയ ഫ്ലാഗ്​ഷിപ്പ്​ മോഡൽ അപ്പാച്ചേ RR310 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. രണ്ട്​ വർഷമായി ടി.വി.എസ്​ പുതിയ ബൈക്കി​​​​െൻറ പണിപ്പുരയിലായിരുന്നു. 2016 ഡൽഹി ഒാ​േട്ടാ എക്​സ​്​പ്പോയിൽ അവതരിപ്പിച്ച ​'അകുല'യെ അടിസ്ഥാനമാക്കിയാണ്​ അപ്പാച്ചേ ആർ.ആർ 310​​​െൻറ രൂപകൽപ്പന. 2.05 ലക്ഷമാണ്​ ​േഷാറും വില.

എൻട്രി ലെവൽ സ്​പോർട്​സ്​ ബൈക്കാണ്​ അപ്പാച്ചേ ആർ.ആർ 310. സ്​പോർട്​സ്​ ബൈക്കാണെങ്കിലും ദൈനംദിന ഉപയോഗം കൂടി പരിഗണിക്കുന്നതാണ്​ പുതിയ മോഡൽ​. ബി.എം.ഡബ്ലുയുവി​​​െൻറ ജി.310 ആറുമായാണ്​ സാമ്യം. ടി.വി.എസി​​​െൻറ ഹോസുരിലെ പ്ലാൻറിൽ നിർമാണം നടത്തുന്ന ബൈക്കി​​​െൻറ ബുക്കിങ്​ ആരംഭിച്ചിട്ടുണ്ട്​.

312 സി.സി ഫോർ സ്​ട്രോക്ക്​ ഫോർ-വാല്യൂ സിംഗിൾ സിലിണ്ടർ എൻജിനാണ്​ കരുത്ത്​ പകരുന്നത്​. 9700 ആർ.പി.എമ്മിൽ 33.5 ബി.എച്ച്​.പി കരുത്തും 7700 ആർ.പി.എമ്മിൽ 27.3 എൻ.എം ടോർക്കും നൽകും. പൂർണമായും ഡിജിറ്റലായ ഇൻസ്​ട്രുമെ​േൻറഷൻ ക്ലസ്​റ്ററാണ്​. സുരക്ഷക്കായി 300എം.എം ഡിസ്​ക്​ ബ്രേക്കും ​​ഫ്രണ്ടിലും 240 എം.എം ഡിസ്​​ക്​ പിന്നിലും നൽകിയിരിക്കുന്നു. എ.ബി.എസി​​​െൻറ അധിക സുരക്ഷയും ഉണ്ടാകും. മഹീന്ദ്ര മോജോ, ബജാജ്​ ഡോമിനോർ, കെ.ടി.എം 390 ഡ്യൂക്ക്​, ബെൻലി 302 ആർ എന്നിവയാണ്​ അപ്പാച്ചേയുടെ പ്രധാന എതിരാളികൾ.

COMMENTS