Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightപൾസർ എൻ.എസ് ​160...

പൾസർ എൻ.എസ് ​160 വിപണിയിലേക്ക്​

text_fields
bookmark_border
പൾസർ എൻ.എസ് ​160 വിപണിയിലേക്ക്​
cancel

ബജാജി​​െൻറ ജനപ്രിയ മോഡൽ പൾസർ ശ്രേണിയിലെ പുതിയ ബൈക്ക്​ എൻ.എസ് ​160 ഇന്ത്യൻ വിപണിയിലേക്ക്​. ജി.എസ്​.ടി നിലവിൽ വന്നതിന്​ ശേഷം ബൈക്ക്​ ഒൗദ്യോഗികമായി പുറത്തിറക്കും. നേപ്പാൾ, തുർക്കി വിപണികളിൽ പൾസർ 160 ബജാജ്​ പുറത്തിറക്കിയിട്ടുണ്ട്​. പൾസർ 150, 180 എന്നിവക്ക്​ മധ്യത്തിലാണ്​ 160യുടെ സ്ഥാനം. 90,000 രൂപക്കടുത്താവും ബൈക്കി​​െൻറ വില എന്നാണ്​ റിപ്പോർട്ട്​. 

160 സി.സി എൻജിനാവും പൾസറി​​െൻറ പുതിയ മോഡലിന്​ കരുത്ത്​ പകരുക. 15.3 ബി.എച്ച്​.പി പവർ 8500 ആർ.പി.എമ്മിലും 14.6 എൻ.എം ടോർക്ക്​ 6,500 ആർ.പി.എമ്മിലും നൽകും. അഞ്ച്​ സ്​പീഡി​​െൻറ ട്രാൻസ്​മിഷനാകും ബൈക്കിനൊപ്പം ഉണ്ടാകുക. 240 എം.എം പെറ്റൽ ഡിസ്​ക്​ ബ്രേക്ക്​ മുൻവശത്തും 130 എം.എം ഡ്രം ബ്രേക്ക്​ പിൻവശത്തും ഉണ്ടാവും.

നേക്കഡ്​ സ്​പോർട്ട്​ ശൈലിയിലാണ്​ ബൈക്കി​​െൻറ രൂപകൽപന. പൾസർ എൻ.എസ്​ 200മായാണ്​ ഡിസൈനിങ്ങിൽ സാമ്യം. ഇൻസ്​ട്രു​മെ​േൻറഷൻ ക്ലസ്​റ്ററി​​െൻറ ഡിസൈനിലും എൻ.എസ്​ 200മായി ബൈക്ക്​ സാമ്യം പുലർത്തുന്നു. ഹോണ്ട സി.ബി ഹോർനെറ്റ്​, സുസുക്കി ജിക്​സർ, യമഹ എഫ്​.സെഡ്​ എന്നിവക്കാവും ബജാജി​​െൻറ പുതിയ ബൈക്ക്​ വെല്ലുവിളി ഉയർത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bajajautomobilemalayalam newspulsar 160naked bike
News Summary - Bajaj Pulsar NS160 launched after gst| madhyamam
Next Story