Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightവെസ്​പ ജനിച്ചിട്ട്​ 75...

വെസ്​പ ജനിച്ചിട്ട്​ 75 വർഷങ്ങൾ, ഇതുവരെ വിറ്റഴിഞ്ഞത്​ 1.9 കോടി സ്​കൂട്ടറുകൾ; ഇതിഹാസമായൊരു ഇറ്റാലിയൻ വാഹനം

text_fields
bookmark_border
വെസ്​പ ജനിച്ചിട്ട്​ 75 വർഷങ്ങൾ, ഇതുവരെ വിറ്റഴിഞ്ഞത്​ 1.9 കോടി സ്​കൂട്ടറുകൾ; ഇതിഹാസമായൊരു ഇറ്റാലിയൻ വാഹനം
cancel

1946 ഏപ്രിൽ 23, ഇരുചക്ര വാഹന ചരിത്രത്തിലെ നിർണായക വർഷങ്ങളിലൊന്നാണിത്​​. അന്നാണ്​ ഇറ്റാലിയൻ വാഹന നിർമാതാവായ പിയാജിയോ വെസ്​പ എന്ന തങ്ങളുടെ പുത്തൻ സ്​കൂട്ടറിന്​ ജന്മം നൽകിയത്​. ഒരു കുട്ടിയുടേതുപോലെ അത്ര കൃത്യമായി പറയാവുന്നതല്ല ഒരു വാഹനത്തിന്‍റെ ജനനം. എങ്കിലും 1946 ഏപ്രിൽ 23 നാണ്​ പിയാജിയോ വെസ്​പക്കായുള്ള പേറ്റന്‍റ്​ രജിസ്റ്റർ ചെയ്​തത്​ എന്നത്​ പരിഗണിച്ചാൽ അത്​ ഈ ഇരുചക്ര വാഹനത്തിന്‍റെ ജന്മദിനമായി പരിഗണിക്കാവുന്നതാണ്​.


2021 ഏപ്രിലിലെത്തു​േമ്പാൾ വെസ്​പക്ക്​ 75 വയസ്​ തികയുകയാണ്​. ഈ 75 വർഷങ്ങളിലും വെസ്​പയുടെ നിർമാണം തുടർന്നിരുന്നു എന്നതാണ്​ എടുത്തുപറയേണ്ട കാര്യം. നിലവിൽ 83 രാജ്യങ്ങളിൽ ഈ ഇറ്റാലിയൻ സുന്ദരൻ വിറ്റഴിക്ക​പ്പെടുന്നുണ്ട്​. ഇറ്റലിയിലെ പോണ്ടിഡേറ പ്ലാന്‍റിൽ നിന്നാണ്​ ഒന്നാമത്തെ വെസ്​പ പുറത്തിറങ്ങിയത്​. പുതിയ ആനിവേഴ്​സറി എഡിഷനും അതേ പ്ലാന്‍റിൽ നിന്നാണ്​ പുറത്തിറങ്ങുന്നതെന്നതാണ്​ മറ്റൊരു വിശേഷം.

വെസ്​പയുടെ ആദ്യ പ്രോ​ട്ടോടൈപ്പ്​

വെസ്​പയുടെ യാത്ര

ലോകത്തിലെ എല്ലാ ഭൂഖണ്ഡങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന വിപണിയാണ്​ വെസ്പക്കുള്ളത്​. 2000ന്‍റെ ആദ്യ ദശകത്തിൽ വാർഷിക ഉത്​‌പാദനം 50,000 യൂനിറ്റായിരുന്നു. അതിനുശേഷം സ്ഥിരമായ വളർച്ച രേഖപ്പെടുത്തി. 2007 ൽ 1,00,000 ആയും 2018 ൽ 2,00,000 ആയും വാർഷിക ഉത്​പാദനം വർധിച്ചു. നിലവിൽ, മൂന്ന് പ്രൊഡക്ഷൻ സൈറ്റുകളിൽ നിന്നാണ് വെസ്പ നിർമ്മിക്കുന്നത്. യൂറോപ്പ്, അമേരിക്ക തുടങ്ങി പടിഞ്ഞാറൻ വിപണികൾക്ക്​ പോണ്ടെഡെറ പ്ലാന്‍റിൽ നിന്നാണ്​ നിർമാണം. രണ്ടാമത്തേത് വിയറ്റ്നാമിലെ വിൻ ഫൂക്കിലാണ്. മൂന്നാമത്തേത് ഇന്ത്യയിലാണ്, 2012 ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ച ബാരാമതി പ്ലാന്‍റാണത്​. ബാരാമതി ഫാക്ടറി ഇന്ത്യൻ, നേപ്പാൾ വിപണികൾക്കായി വെസ്പ നിർമിക്കുന്നു.

വെസ്​പ 75 th ആനിവേഴ്​സറി എഡിഷൻ

വെസ്പ ഇന്ത്യയിൽ

1960 കളിലാണ് വെസ്പ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചത്. ബജാജ് ഓട്ടോയുമായി പങ്കാളിത്തം ഉണ്ടാക്കിയായിരുന്നു പിയാജിയോയുടെ ഇന്ത്യയി​ലെ പ്രവർത്തനം. ബജാജിന്‍റെ ചേതക്​ മോഡലിനെ അടിസ്​ഥാനമാക്കിയാണ്​ ഇവിടെ വെസ്​പ നിർമിച്ചത്​. 1980 കളിൽ വെസ്പ എൽ‌എം‌എൽ മോട്ടോഴ്‌സുമായി സഖ്യത്തിലേർപ്പെട്ടു. വെസ്പയുടെ മാതൃ കമ്പനിയായ പിയാജിയോ 1999 ൽ എൽ‌എം‌എല്ലുമായുള്ള പങ്കാളിത്തം ഒരു തർക്കത്തെത്തുടർന്ന് അവസാനിപ്പിച്ചു. തുടർന്നിവർ ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുകടന്നു. പിന്നീട്​ 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2012ൽ വെസ്പ വീണ്ടും ഇന്ത്യൻ സ്കൂട്ടർ വിപണിയിൽ പ്രവേശിച്ചു. തുടർന്നിവർ വെസ്പ എൽഎക്സ് 125 പുറത്തിറക്കി. 150 സിസി മോഡലുകളും ഇക്കാലയളവിൽ വെസ്​പ ഉത്​പാദിപ്പിച്ചിട്ടുണ്ട്​​.

വെസ്​പ എലഗന്‍റെ

നിലവിൽ, വെസ്പ ഒന്നിലധികം ട്രിമ്മുകളിൽ ലഭ്യമാണ്. അർബൻ ക്ലബ്, നോട്ട്, ഇസഡ് എക്സ് എന്നിവ 125 സിസി മോഡലുകളാണ്. വെസ്പ, എസ് എക്സ് എൽ, വി എക്സ് എൽ മോഡലുകൾ ഭാഗികമായ ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ്​ ഡയലിനൊപ്പം ലഭ്യമാണ്. മറ്റ് സവിശേഷതകൾക്കൊപ്പം 125 സിസി, 150 സിസി പതിപ്പുകളിലും വാങ്ങാം. ഏറ്റവും ഉയർന്ന മോഡലുകളായ വെസ്പ എലഗ​േന്‍റയും വെസ്പ റേസിങ്​ സിക്​സ്റ്റീസ്​ പതിപ്പിനും സവിശേഷമായ വരകളും സ്വർണ്ണ നിറമുള്ള ചക്രങ്ങളും ലഭിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PiaggioVespa
Next Story