Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightOverdrivechevron_rightക്രെയിനിൽനിന്ന്​​...

ക്രെയിനിൽനിന്ന്​​ താഴെയിട്ട്​ തകർത്തത്​​ 10 പുതിയ കാറുകൾ; വാഹനലോകത്തെ അമ്പരപ്പിച്ച്​ വോൾവോയുടെ സുരക്ഷ പരിശോധന

text_fields
bookmark_border
volvo crash test
cancel

കഴിഞ്ഞദിവസമാണ്​ ഇന്ത്യൻ വാഹനങ്ങളുടെ സുരക്ഷ എത്രത്തോളമുണ്ടെന്ന്​ കാണിക്കുന്ന ക്രാഷ്​ ടെസ്​റ്റി​െൻറ ഫലം പുറത്തുവന്നത്​. പല വാഹനങ്ങൾക്കും കുറഞ്ഞ റേറ്റിങ്​ മാത്രമാണ്​ ലഭിച്ചത്​. സുരക്ഷയുടെ കാര്യത്തിൽ ഇന്ത്യയിലെ പല വാഹനനിർമാതാക്കളും ഏറെ പിറകിലാണെന്ന്​ പറയാതെ വയ്യ. എന്നാലും ഒാരോ വർഷം കഴിയുംതോറും നിലവാരം വർധിക്കുന്നു എന്നത്​ ആശ്വാസകരമാണ്​​.

സുരക്ഷയുടെ കാര്യം പറയു​േമ്പാൾ ആദ്യം ഒാർമയിലെത്തുക വോൾവോ തന്നെയാണ്​. സ്വീഡിഷ്​ കമ്പനിയുടെ വാഹനങ്ങൾ കഴിഞ്ഞി​േട്ട മ​റ്റാരും സുരക്ഷയുടെ കാര്യത്തിലുള്ളൂ. പുതിയ ചില പരീക്ഷണങ്ങളുമായി വീണ്ടും വാഹനലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്​ വോൾവോ. ഇത്തവണ, വാഹനത്തി​െൻറ സുരക്ഷ മാത്രമല്ല, അപകടം സംഭവിച്ചാൽ എങ്ങനെ യാത്രക്കാരെ രക്ഷിക്കാനാകുമെന്ന കാര്യം കൂടി പരിശോധിക്കുകയാണ്​ വോൾവോ.

10 പുതിയ കാറുകളെ 30 മീറ്റർ ഉയരമുള്ള ക്രെയിനിൽനിന്ന്​ താഴേക്കിട്ടായിരുന്നു പരീക്ഷണം​. സ്വീഡനിലെ ഗോഥെൻബർഗിൽ വോൾവോ കാർ സുരക്ഷാ കേന്ദ്രത്തിലാണ് ക്രാഷ് പരിശോധന നടന്നത്. ഒ​ാരോ വാഹനങ്ങളെയും നിരവധി തവണയാണ്​ താഴെയിട്ടത്​. ആദ്യത്തെ വീഴ്​ചയിൽ സംഭവിക്കുന്നത്​, ഒന്നിലേറെ തവണ വാഹനം ഇടിക്കു​േമ്പാഴുള്ള മാറ്റങ്ങൾ​ എന്നിവയെല്ലാം ഇവർ പരിശോധിച്ചു.

'ഞങ്ങൾ നിരവധി വർഷങ്ങളായി സ്വീഡിഷ് രക്ഷാപ്രവർത്തകരുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. എല്ലാവർക്കും സുരക്ഷിതമായ ഗതാഗതം എന്നതാണ്​ ഞങ്ങളുടെ ലക്ഷ്യം. അതിഭീകരമായ അപകടങ്ങൾ ഉണ്ടാകരുതെന്നാണ്​ ഞങ്ങളുടെ പ്രാർഥന. എന്നാൽ, എല്ലാ അപകടങ്ങളും നമുക്ക്​ ഒഴിവാക്കാനാവില്ല. അതിനാൽ തന്നെ ഇത്തരം അപകടങ്ങൾ സംഭവിക്കുമ്പോൾ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങൾ അറിയുക എന്നത്​​ വളരെ പ്രധാനമാണ്' -വോൾവോ കാർസ് ട്രാഫിക് ആക്‌സിഡൻറ്​ റിസർച്ച് ടീമിലെ മുതിർന്ന ഉദ്യോഗസ്​ഥൻ ഹേക്കൻ ഗുസ്താഫ്‌സൺ പറയുന്നു.


ഏതൊരു അപകടത്തി​െൻറയും ആദ്യ മണിക്കൂറാണ് ഏറ്റവും പ്രധാനം. ഗുരുതരമായി പരിക്കേറ്റയാളെ പെ​െട്ടന്ന്​ ആശുപത്രിയിൽ എത്തിച്ചാൽ മാത്രമേ അവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കൂ. തകർന്ന വാഹനത്തിൽനിന്ന് അവരെ പുറത്തെടുക്കാൻ വൈകുന്നതിന്​ അനുസരിച്ച്​ അപകടത്തി​െൻറ തീവ്രതയും വർധിക്കുന്നു. ഇടിച്ചുതകർന്ന വാഹനത്തിൽനിന്ന്​ ആളുകളെ എങ്ങനെ പെ​െട്ടന്ന്​ പുറത്തെടുക്കാം എന്നതായിരുന്നു വോൾവോ പരിശോധിച്ചത്​.

ഇതിൽനിന്ന്​ ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച്​ ലോകമെമ്പാടുമുള്ള രക്ഷാപ്രവർത്തകർക്ക് ഉപയോഗിക്കാൻ സൗജന്യമായി നൽകും. ഇത്​ അവരുടെ ജോലി കൂടുതൽ ഫലപ്രദമായി നിർവഹിക്കാൻ സഹായിക്കുമെന്നാണ്​ വോൾവോയുടെ പ്രതീക്ഷ. അപകടം സംഭവിച്ചാൽ യാത്രക്കാരെ എങ്ങനെ പുറത്തെടുക്കാം, അതിന്​ വേണ്ടിവരുന്ന സമയം തുടങ്ങിയ കാര്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്​.

പലപ്പോഴും ഇത്തരം പരീക്ഷണങ്ങൾക്ക്​ ഉപ​േയാഗിക്കുന്നത്​ തുരുമ്പ്​ പിടിച്ചതും ഉപേക്ഷിച്ചതുമായ കാറുകളാണ്​. ഇതിൽനിന്നെല്ലാം ഏറെ വ്യത്യസ്​തമാണ്​ ആധുനിക കാറുകളുടെ സാ​േങ്കതിക വിദ്യ. ഇവ അപകടത്തിൽപെടു​േമ്പാഴത്തെ മാറ്റങ്ങൾ അറിയാനാണ്​ ​േവാൾവോ പുതിയ കാറുകൾ തന്നെ ഉപയോഗിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crash testvolvo
Next Story