Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഹൈ​ഡ്ര​ജ​നി​ൽ...

ഹൈ​ഡ്ര​ജ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്ര​ക്ക്​ സൗ​ദി​യി​ലെ നി​ര​ത്തി​ൽ

text_fields
bookmark_border
Hydrogen truck launched in Saudi Arabia for testing purposes
cancel
camera_alt

പ​രീ​ക്ഷ​ണാ​ർ​ഥ​ത്തി​ൽ സൗ​ദി നി​ര​ത്തി​ലി​റ​ക്കി​യ ഹൈ​ഡ്ര​ജ​ൻ ട്ര​ക്ക്

ജി​ദ്ദ: ഹൈ​ഡ്ര​ജ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ട്ര​ക്ക്​ സൗ​ദി അ​റേ​ബ്യ​യി​ലെ നി​ര​ത്തി​ലി​റ​ങ്ങി. അ​ൽ​മ​ജ്ദൂ​യി ലോ​ജി​സ്​​റ്റി​ക്സ് ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ച്​ സൗ​ദി പൊ​തു​ഗ​താ​ഗ​ത അ​തോ​റി​റ്റി​യാ​ണ് പ​രീ​ക്ഷ​ണാ​ർ​ഥ​ത്തി​ൽ ഹൈ​ഡ്ര​ജ​ൻ ട്ര​ക്ക് പു​റ​ത്തി​റ​ക്കി​യ​ത്. കാ​ർ​ബ​ൺ​ര​ഹി​ത അ​ന്ത​രീ​ക്ഷം സാ​ധ്യ​മാ​ക്കു​ന്ന​തി​നു​ള്ള ‘വി​ഷ​ൻ 2030’​ന്‍റെ ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വെ​പ്പു​ക​ളി​ലൊ​ന്നാ​ണി​തെ​ന്ന്​ അ​തോ​റി​റ്റി വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി. ഹൈ​ഡ്ര​ജ​ൻ ട്ര​ക്കി​ന് ഓ​ടു​​മ്പോ​ൾ കാ​ർ​ബ​ൺ ഉ​ദ്വ​മ​നം ഉ​ണ്ടാ​വു​ന്നി​ല്ല. രാ​ജ്യ​ത്തി​​ന്‍റെ സു​സ്ഥി​ര വി​ക​സ​ന സം​രം​ഭ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​വും ഗ​താ​ഗ​ത വി​ക​സ​ന​ത്തി​നും ലോ​ജി​സ്​​റ്റി​ക്‌​സി​നു​മു​ള്ള ദേ​ശീ​യ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​പ്രാ​പ്​​തി​ക്ക്​ ഇ​ത്​ മു​ത​ൽ​ക്കൂ​ട്ടാ​വു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ ച​ര​ക്കു​ക​ൾ കൊ​ണ്ടു​പോ​കാ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്‌​ത​താ​ണ് ട്ര​ക്ക്. 400 കി​ലോ​മീ​റ്റ​റി​ൽ കൂ​ടു​ത​ൽ ദീ​ർ​ഘ​ദൂ​ര യാ​ത്ര ന​ട​ത്താ​നു​ള്ള ഇ​ന്ധ​ന​ശേ​ഷി​യു​ണ്ട്. ട്ര​ക്കു​ക​ൾ ഓ​ടി​ക്കു​ന്ന​തി​നും ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​നം നി​റ​ക്കു​ന്ന​തി​നും ​എ​യ​ർ പ്രൊ​ഡ​ക്​​റ്റ്​​സ്​ ഖു​ദ്​​റ എ​ന്ന ക​മ്പ​നി​യു​മാ​യി അ​ൽ​മ​ജ്ദൂ​യി ലോ​ജി​സ്​​റ്റി​ക്സ് ക​മ്പ​നി സ​ഹ​ക​ര​ണ ക​രാ​റു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hot wheelsSaudi ArabiaHydrogen-powered truck
News Summary - Hydrogen-powered truck in Saudi Arabia
Next Story