Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightAuto Newschevron_rightനിർത്തിയിട്ടിരുന്ന...

നിർത്തിയിട്ടിരുന്ന റേഞ്ച് റോവർ കാറിന് തീപിടിച്ചു; കത്തിനശിച്ചത് ഒരു കോടിയിലധികം വിലയുള്ള വെലാർ

text_fields
bookmark_border
Velarcaught fire; Velar worth over Rs 1 crore was set on fire
cancel

കോഴിക്കോട്: പാർക്കിങ്ങിൽ നിർത്തിയിട്ടിരുന്ന ആഡംബര കാർ കത്തിനശിച്ചു. ഒരു കോടിയിലധികം വിലയുള്ള പുത്തൻ റേഞ്ച് റോവർ വെലാർ ആണ് തീപിടിച്ച് നശിച്ചത്. കിഴക്കേ നടക്കാവിലെ ഫുട്‌ബോൾ ടർഫ് പാർക്കിങിൽ നിർത്തിയിട്ട കാർ പൂർണമായി കത്തിനശിക്കുകയായിരുന്നു. കാലത്ത് 7.15 ഓടെയാണ് സംഭവം നടന്നത്. ടർഫിൽ കളിക്കാനെത്തിയ കോഴിക്കോട്ടെ വ്യാപാരിയായ പ്രജീഷ് കാർ നിർത്തി പുറത്തിറങ്ങിയപ്പോഴാണ് വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടത്.

വെള്ളമൊഴിച്ച് തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും കാർ പൂർണ്ണമായി കത്തുകയായിരുന്നു. സമീപത്തെ വാഹനങ്ങൾ ഉടൻ മാറ്റിയതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി. രണ്ടുമാസം മുമ്പ് വാങ്ങിയ വാഹനമാണിത്. മികച്ച സുരക്ഷാ സംവിധാനങ്ങളുള്ള വാഹനമാണ് കത്തിയത്. സാധാരണ ഗതിയിൽ ഇത്തരം അപകടങ്ങളിൽ പെടാത്ത വാഹനത്തിന്റെ എഞ്ചിനിൽ നിന്ന് പുക ഉയർന്നതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. സംഭവത്തിൽ കമ്പനി വിശദ പരിശോധന നടത്തിയേക്കും.

ലോകത്തെ ഏറ്റവും ഭംഗിയുള്ള എസ്​.യു.വി എന്നറിയപ്പെടുന്ന റേഞ്ച്​റോവർ വെലാർ അടുത്തിടെ പരിഷ്​കരിച്ചിരുന്നു. അപ്‌ഡേറ്റുചെയ്‌ത ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റം, കൂടുതൽ ശക്തമായ ഡീസൽ എഞ്ചിൻ, എയർ സസ്​പെൻഷൻ എന്നിവ ഉൾപ്പടെയാണ് വാഹനം പുറത്തിറങ്ങിയത്​.​ അപ്‌ഡേറ്റുചെയ്‌ത എസ്‌യുവിയുടെ വില 89.87 ലക്ഷം-1.01 കോടി (എക്സ് ഷോറൂം).വരെയാണ്​. ആർ-ഡൈനാമിക് എസ് ട്രിം ലെവലിൽ മാത്രമാണ്​ വെലാർ ഇന്ത്യയിൽ ലഭ്യമാവുക.


മാറ്റങ്ങൾ

വെലാറിലെ ശ്രദ്ധേയമായ മാറ്റം കൂടുതൽ ശക്തമായ ഡീസൽ എഞ്ചിനാണ്. 2.0 ലിറ്റർ, നാല് സിലിണ്ടർ എഞ്ചിൻ ഇപ്പോൾ 204 എച്ച്പി പുറത്തെടുക്കാൻ കഴിവുള്ളതാണ്​. നേരത്തേ ഇത്​ 180 എച്ച്പി ആയിരുന്നു. ടോർകിൽ മാറ്റമില്ല. 430 എൻഎം ടോർകാണ്​ വാഹനം ഉത്​പാദിപ്പിക്കുക. ഹൈബ്രിഡ് സാങ്കേതികവിദ്യയും പുതിയ യൂനിറ്റിലുണ്ട്. അതേസമയം പെട്രോൾ എഞ്ചിൻ 250 എച്ച്പി, 2.0 ലിറ്റർ ടർബോചാർജ്​ഡ്​ യൂനിറ്റാണ്. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡ്, ഓൾ-വീൽ ഡ്രൈവിൽ എട്ട്​ സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ്​ വരുന്നത്​.

മറ്റൊരു മാറ്റം എയർ സസ്‌പെൻഷൻ ഉൾപ്പെടുത്തിയതാണ്​. ഇത്​ വാഹനത്തി​െൻറ സവാരി നിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. ഇൻറീരിയറിലേക്ക്​ വന്നാൽ വെലാർ ഇപ്പോൾ ജാഗ്വാർ ലാൻഡ് റോവറി​െൻറ ഏറ്റവും പുതിയ പിവി പ്രോ ഇൻഫോടെയ്ൻമെൻറ്​ സിസ്റ്റവുമായാണ്​ വരുന്നത്​. 360 ഡിഗ്രി ക്യാമറ, ആക്റ്റീവ് റോഡ് നോയ്​സ്​ കാൻസലേഷൻ, ക്യാബിൻ എയർ അയോണൈസേഷൻ തുടങ്ങിയവയാണ്​ മറ്റ്​ പ്രത്യേകതകൾ.


എതിരാളികൾ

എസ്‌യുവികളായ ജാഗ്വാർ എഫ്-പേസ്, മെഴ്‌സിഡസ് ജിഎൽഇ കൂപ്പെ, ബിഎംഡബ്ല്യു എക്‌സ് 6 എന്നിവയാണ്​ പുതുക്കിയ റേഞ്ച് റോവർ വെലാറി​െൻറ പ്രധാന എതിരാളികൾ. ഇവോക്ക്, ലാൻഡ് റോവർ ഡിസ്​കവറി സ്പോർട്​ എന്നിവയ്ക്ക് പുതിയതും കൂടുതൽ ശക്തവുമായ ഡീസൽ എഞ്ചിൻ നൽകുമെന്നും റേഞ്ച് റോവർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car fireRange Rover VelarRange Roverfire
News Summary - Range Rover caught fire
Next Story