Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Toyota Rumion MPV revealed
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightടൊയോട്ട ഉടുപ്പിട്ട...

ടൊയോട്ട ഉടുപ്പിട്ട എർട്ടിഗ; റൂമിയോൺ എം.പി.വി അവതരിപ്പിച്ചു

text_fields
bookmark_border

മാരുതി സുസുകിയുടെ ജനപ്രിയ മോഡലായ എർട്ടിഗയുടെ ബാഡ്ജ്​ എഞ്ചിനീയറിങ്​ പതിപ്പുമായി ടൊയോട്ട. റൂമിയോൺ എന്ന്​ പേരിട്ടിരിക്കുന്ന പുതിയ വാഹനം ദക്ഷിണാഫ്രിക്കൻ വിപണിയിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു. എം.പി.വിയുടെ അവതരണം മാത്രമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. വില പിന്നീട്​ പുറത്തുവിടുമെന്ന്​ ടൊയോട്ട അറിയിച്ചു.

റൂമിയോൺ നിർമിക്കുന്നതും വിതരണം ചെയ്യുന്നതും മാരുതി സുസുകിയാണ്​. ‘ബേബി ക്രിസ്റ്റ’ എന്നാണ്​ ടൊയോട്ട റൂമിയോണിനെ വിശേഷിപ്പിക്കുന്നത്. ആദ്യ കാഴ്ച്ചയിൽ എർട്ടിഗയേക്കാൾ രൂപഭംഗി റൂമിയോണിന് തോന്നാനിടയുണ്ട്. ക്രിസ്റ്റയെ ഓർമപ്പെടുത്തുന്ന ഫ്രണ്ട് ഗ്രില്ലാണ് വാഹനത്തിന്​ നൽകിയിരിക്കുന്നത്​. പുതിയ ഫോഗ് ലാമ്പ് സറൗണ്ടുകൾ,ഡ്യുവൽ-ടോൺ അലോയ് വീലുകൾ, മിനുക്കിയ ബമ്പർ എന്നിവയെല്ലാം ടൊയോട്ട ഫീൽ നൽകുന്നു.

ഇന്റീരിയറിൽ വുഡ് പോലെയുള്ള ഇൻസേർട്ടുകളുള്ള ബ്ലാക്ക്ഡ്-ഔട്ട് ഡാഷ്ബോർഡാണ് ടൊയോട്ട റൂമിയോണിന് സമ്മാനിച്ചിരിക്കുന്നത്. എർട്ടിഗയ്ക്ക് സമാനമായി ബീജ് നിറത്തിലുള്ള അപ്ഹോൾസറിയുമുണ്ട്. മറ്റ് ഫീച്ചറുകൾ എർട്ടിഗയ്ക്ക് സമാനമാണ്. ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൗണ്ടഡ് കൺട്രോൾ സഹിതമുള്ള ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിങ്​ വീൽ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയാണ് പ്രധാന ഹൈലൈറ്റ്​.

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനുമായാണ് റൂമിയോൺ നിരത്തിലെത്തുന്നത്. എഞ്ചിൻ 103 bhp പവറും 137 Nm ടോർക്കും ഉത്​പ്പാദിപ്പിക്കും. 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ്​. പെട്രോൾ പതിപ്പിന് 20.51 കിലോമീറ്റർ മൈലേജ് വരെയുണ്ടെന്ന് ടൊയോട്ട അവകാശപ്പെടുന്നു. പെട്രോളിന് പുറമെ 26.11 കിലോമീറ്റർ ഇന്ധനക്ഷമതയുള്ള സി.എൻ.ജി വേരിയന്റും അവതരിപ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maruti SuzukiToyotaMPVRumion
News Summary - Toyota Rumion MPV revealed
Next Story