Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കുട്ടികൾക്ക്​ വേണ്ടി ഇലക്​ട്രിക്​ ക്വാഡ്​ ബൈക്കുമായി​ ടെസ്​ല; സൈബർക്വാഡ്​ വിറ്റു തീർന്നത്​ ഒരാഴ്​ച്ചകൊണ്ട്​ - വിഡിയോ
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightകുട്ടികൾക്ക്​ വേണ്ടി...

കുട്ടികൾക്ക്​ വേണ്ടി ഇലക്​ട്രിക്​ ക്വാഡ്​ ബൈക്കുമായി​ ടെസ്​ല; 'സൈബർക്വാഡ്​' വിറ്റു തീർന്നത്​ ഒരാഴ്​ച്ചകൊണ്ട്​ - വിഡിയോ

text_fields
bookmark_border

അമേരിക്കൻ ഇലക്​ട്രിക്​ കാർ നിർമാതാക്കളായ ടെസ്​ല കുട്ടികൾക്ക്​ വേണ്ടി അവതരിപ്പിച്ച ഇലക്​ട്രിക്​ ക്വാഡ്​ ബൈക്കായ 'സൈബർക്വാഡ്'​ (Cyberquad) ഇൻറർനെറ്റിൽ വലിയ തരംഗമാണ്​ സൃഷ്​ടിക്കുന്നത്​. ഡിസംബർ തുടക്കത്തിൽ വിൽപ്പനയാരംഭിച്ച്​ ഒരാഴ്​ച്ച കൊണ്ട്​ ടെസ്​ലയുടെ വെബ്​ സൈറ്റിൽ നിന്ന്​ വിറ്റു തീർന്ന സൈബർക്വാഡ്, ഇപ്പോൾ ഇബേയിൽ (eBay) രണ്ടിരട്ടിയോളം വിലയ്​ക്കാണ്​ ആളുകൾ മറിച്ചു വിൽക്കുന്നത്​.


പരമാവധി 16 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന സൈബർക്വാഡ്​ 1900 ഡോളറിനായിരുന്നു (1.41 ലക്ഷം രൂപ)​ വിൽപ്പനക്കെത്തിയത്​. ഇപ്പോൾ 5000 ഡോളറിലധികം നൽകിയാണ്​ ഇബേയിൽ നിന്ന്​ ആളുകൾ ബൈക്ക്​ വാങ്ങുന്നത്​. എട്ട്​ മുതൽ മുകളിൽ പ്രായമുള്ള കുട്ടികൾക്ക്​ വേണ്ടിയാണ്​ ടെസ്​ല സൈബർക്വാഡ്​ അവതരിപ്പിച്ചത്​.


ടെസ്​ല ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സൈബർ ട്രക്കി​െൻറ ഡിസൈനിലാണ്​ സൈബർക്വാഡും ലോഞ്ച്​ ചെയ്​തിരിക്കുന്നത്​. അത്​ തന്നെയാണ്​ കുട്ടികളെയും മുതിർന്നവരെയും പുതിയ കുട്ടി ബൈക്കിലേക്ക്​ ആകർഷിക്കുന്നതും. അതേസമയം, മുതിർന്നവർക്ക്​ വേണ്ടിയുള്ള രണ്ട്​ സീറ്റുകളുള്ള വലിയ സൈബർക്വാഡ്,​ സൈബർട്രക്കിനൊപ്പം ടെസ്​ല അവതരിപ്പിക്കാൻ ഒരുങ്ങുന്നുണ്ട്​.


ഈ ആഴ്ച്ചയുടെ തുടക്കത്തിൽ തന്നെ, ഒന്നിലധികം യൂട്യൂബർമാർ കുട്ടികൾക്ക്​ വേണ്ടിയുള്ള സൈബർക്വാഡി​െൻറ അൺബോക്സിങ്​ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങിയിരുന്നു. ബൈക്ക്​ പാർട്​സുകളായി പെട്ടിയിൽ പാക്ക്​ ചെയ്​ത്​ എത്തുന്ന സൈബർക്വാഡ്​ ഒരുമിച്ച്​ ചേർത്തുവെക്കാൻ ഏകദേശം ഏകദേശം രണ്ട് മണിക്കൂർ എടുത്തതായി യൂട്യൂബർമാർ പറയുന്നു.

ടെസ്‌ലയുടെ സൈറ്റിൽ പറയുന്നതനുസരിച്ച്, ക്വാഡ്​ബൈക്കിൽ ഒരു ലിഥിയം-അയൺ ബാറ്ററിയാണുള്ളത്​. അത് ഏകദേശം 15 മൈൽ വരെ പ്രവർത്തിക്കും, പൂർണ്ണമായി ചാർജ് ചെയ്യാൻ അഞ്ച് മണിക്കൂർ എടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Elon MuskTeslaCyberquadQuad Bike
News Summary - Tesla Cyberquad for kids making buzz in internet video surfaces
Next Story