Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Iconic Toyota Land Cruiser 70 re-launched in Japan: Gets a 2.8-litre turbo diesel
cancel
Homechevron_rightHot Wheelschevron_rightAuto Newschevron_rightലാൻഡ്​ ക്രൂസർ 70...

ലാൻഡ്​ ക്രൂസർ 70 പുനരവതരിപ്പിച്ച്​ ടൊയോട്ട; വില 27 ലക്ഷം മാത്രം

text_fields
bookmark_border

ലോകത്തിലെ ഏറ്റവും മികച്ച എസ്​.യു.വികളിൽ ഒന്നാണ്​ ടൊയോട്ട ലാൻഡ്​ക്രൂസർ. എന്നാൽ ലാൻഡ്​ ക്രൂസറുകളിൽ ഏറ്റവും മികച്ച ഓഫ്​റോഡർ ഏതാണെന്ന്​ അറിയാമോ? അതാണ്​ 70 സീരീസ്​. 1984ൽ സാധാരണ ലാൻഡ്​ക്രൂസറുകൾക്കും സാധ്യമാകാത്ത ഹെവിഡ്യൂട്ടി ജോലികൾക്കായി കമ്പനി അവതരിപ്പിച്ച മോഡലാണ്​ 70 സീരീസ്​. ഇവയുടെ പുതിയ പതിപ്പ്​ ഇപ്പോൾ ജപ്പാനിൽ അവതരിപ്പിച്ചിരിക്കുകയാണ്​ കമ്പനി.

കരുത്തിലും പരുക്കൻ ലുക്കിലുമാണ് പുതിയ തലമുറ ടൊയോട്ട ലാൻഡ് ക്രൂയിസർ 70 മോഡലും ശ്രദ്ധ കൊടുത്തിരിക്കുന്നത്. പഴയ പേര് നിലനിർത്തുമ്പോഴും പുതിയ ഡിസൈനും എഞ്ചിനുമാണ് 70യുടെ 2024 പതിപ്പിലുള്ളത്.

2.8L 1GD-FTV ഡയറക്ട്-ഇഞ്ചക്ഷൻ ടർബോചാർജ്ഡ് ഡീസൽ എഞ്ചിന്റെ കരുത്തിലാണ് വാഹനം എത്തുന്നത്​. എഞ്ചിൻ 204 PS പവറും 500 Nm പീക്​ ടോർക്കും ഉത്പാദിപ്പിക്കും. 6 സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്. ഒരു പാർട്ട് ടൈം 4WD സിസ്റ്റത്തിലൂടെ നാല് വീലുകളിലേക്കും എഞ്ചിൻ പവർ നൽകും.


130 ലിറ്റർ ഫ്യൂവൽ ടാങ്ക് കപ്പാസിറ്റിയാണുള്ളത്. ലാഡർ ഫ്രെയിം ഷാസിയാണ്​ വാഹനത്തിലുള്ളത്. ആധുനികമായ നിരവധി ഫീച്ചറുകളും വാഹനത്തിലുണ്ട്. ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്കുകൾ, സ്റ്റെബിലിറ്റി കൺട്രോൾ (വിഎസ്‌സി), ആക്ടീവ് ട്രാക്ഷൻ കൺട്രോൾ (എ-ടിആർസി), ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഡൗൺഹിൽ അസിസ്റ്റ് എന്നീ ഫീച്ചറുകൾ കമ്പനി നൽകിയിട്ടുണ്ട്. വാഹനത്തിന് കൂടുതൽ സുരക്ഷിതത്വവും സ്റ്റെബിലിറ്റിയും നൽകാൻ ഇവ സഹായിക്കുന്നു.


ജപ്പാനിൽ 27 ലക്ഷം ഇന്ത്യൻ രൂപയാണ്​ ലാൻഡ്​ക്രൂസർ 70 സീരീസിന്​ വിലവരിക. ഈ വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങളൊന്നും കമ്പനി പുറത്ത് വിട്ടിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ToyotaAuto NewsLand Cruiser 70
News Summary - Iconic Toyota Land Cruiser 70 re-launched in Japan: Gets a 2.8-litre turbo diesel
Next Story